Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കി, വാഹനമിടിച്ചത് ഇങ്ങനെ, ഞെട്ടിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മിസ് കേരള അടക്കം മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അടിമുടി ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. ഹോട്ടല്‍ ഉടമയ്ക്ക് തെറ്റായ ഉദ്ദേശമായിരുന്നു ഉള്ളതെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഇവര്‍ക്ക് മദ്യവും മയക്കുമരുന്നും ഹോട്ടലുടമ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതെല്ലാം പുറത്തറിയാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇതിന് മുമ്പേയാണ് ഇവരുടെ വാഹനത്തെ സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നത്. ഇയാളെ ലഹരിക്കടത്ത് സംഘവുമായി പോലീസ് ബന്ധിപ്പിക്കുന്നു. ഇങ്ങനെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ വഴിത്തിരിവും ഉണ്ടായിരിക്കുകയാണ്.

1

ഹോട്ടല്‍ ഉടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും മിസ് കേരള അടക്കമുള്ളവര്‍ക്ക് നല്‍കിയെന്നാണ് വിവരം. ഇത് പുറത്തു വരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ വെച്ചായിരുന്നു ഡിജെ പാര്‍ട്ടി നടന്നത്. ഇവിടെയുള്ള ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചയ്ക്ക് മൂന്നേ മുക്കാലോടെ തന്നെ വിച്ഛേദിച്ചിരുന്നു. തെറ്റായ ഉദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. റോയിയും സൈജുവും പാര്‍ട്ടിക്കിടെയാണ് ഇതിനായി നിര്‍ബന്ധിക്കുകയായിരുന്നു. ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാമെന്നായിരുന്നു സൈജുവും റോയിയും ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞത്.

2

കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാന്‍ വാഹനം നിര്‍ത്തി കാര്യം ചോദിച്ചു. ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിക്കുകയായിരുന്നു. യുവതികളും സുഹൃത്തുക്കളും വഴങ്ങിയില്ല. ഇതോടെ അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം കാറുകള്‍ തമ്മില്‍ മറികടന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഇടപ്പള്ളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. ഇക്കാര്യം റോയിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീടാണ് ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് മാറുന്നത്. ഇത് റോയിയുടെ തന്നെ വീടിന് അടുത്തുള്ള കായലില്‍ വലിച്ചെറിയുകയായിരുന്നു.

3

മിസ് കേരള മത്സര വിജയികളായ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ കൊച്ചിയിലെ ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയാണെന്ന് പോലീസ് പരയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകള്‍ പരിശോധിക്കണമെന്ന് പോലീസ് പറയാന്‍ കാരണവും ഇതാണ്. സൈജു ബെംഗളൂരുവില്‍ നിന്ന് സ്ഥിരമായി കേരളത്തിലേക്ക് രാസ ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാനപ്പെട്ട വിതരണക്കാരനാണ്. ഈ വര്‍ഷം മേയില്‍ നമ്പര്‍ 18 ഹോട്ടലിലെ ലഹരി ഇടപാടുകലെ കുറിച്ച് ഡിജിപിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതില്‍ സൈജുവിന്റെ ചിത്രവും ഉണ്ടായിരുന്നു.

4

കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാര്‍ട്ടികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ലഹരി ഇതിലൊന്നും അനുവദിക്കാറില്ല. എന്നാല്‍ ആഫ്റ്റര്‍ പാര്‍ട്ടി എന്നൊരു സംഭവം ഇതിന് ശേഷമുണ്ട്. അത് ഈ പാര്‍ട്ടികള്‍ക്ക് ശേഷം ചെറിയ സംഘങ്ങളായി പിരിഞ്ഞ് സമീപത്തുള്ള മറ്റിടങ്ങളിലാണ് തുടരുന്നത്. ഇതില്‍ രാസലഹരി ലഭ്യമാണ്. നിശാപാര്‍ട്ടികള്‍ക്ക് ശേഷം ഇതേ ഹോട്ടലുകളിലെ തന്നെ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൗകര്യം ലഭ്യമാക്കാറുണ്ട്. നമ്പര്‍ 18 ഹോട്ടലിലാണ് ഇതിനുള്ള സൗകര്യമുള്ളത്. കൊവിഡും പിന്നാലെ ലോക്ഡൗണും വന്നതോടെ ഈ ഹോട്ടലിലേക്ക് യുവാക്കളുടെ ഒഴുക്കുണ്ടായിരുന്നു. വിഐപികള്‍ ഇവിടെ മോഡലുകള്‍ അപകടപ്പെട്ട ദിവസം എത്തിയിരുന്നു. അതിലേക്കാണ് മോഡലുകളെ ക്ഷണിച്ചത്.

5

അന്‍സി കബീറും അഞ്ജന ഷാജനും സൈജുവിന്റെ ക്ഷണം സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇയാള്‍ കാറില്‍ പിന്തുടരുകയായിരുന്നു. ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ സൈജു വില കൂടിയ ലഹരി പദാര്‍ത്ഥങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ഡ്രൈവറുടെ മൊഴിയിലുണ്ട്. അതേസമയം വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ തിരയാനാണ് നീക്കം. മോഡലുകളുടെ മരണവിവരം റോയിയെയും ജീവനക്കാരെയും അപ്പോള്‍ തന്നെ ഫോണില്‍ സൈജു അറിയിച്ചിരുന്നു. അതിലാണ് ദുരൂഹതയുള്ളത്. ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. സൈജു മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+