മോഫിയയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
കൊച്ചി: ആലുവയില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീനിന്റെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക സംഘവും രൂപീകരിച്ചു. ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ മോഫിയയിുടെ പരാതി സ്വീകരിക്കാന്‍ സിഐക്ക് ഗുരുതര വീഴ്ചയുണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. മോഫിയയുടെ ആത്മഹത്യ കുറിപ്പില്‍ സിഐയയുടെ പേരും പരാമര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എല്‍ സുധീര്‍ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതിനിടെ സിഐ സുധീര്‍ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെയും മാതാപിതാക്കളുടെയും പീഡനത്തിനെതിരെ ഒക്ടോബര്‍ 29 നാണ്മോഫിയ പര്‍വീണ്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കാന്‍ തയ്യാറായത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണെന്നാണ് ഡിഐജി നീരജ് കുമാര്‍ ഗുപ്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി ഒക്ടോബര്‍ 29ന് തുടര്‍ നപടികള്‍ക്കായി ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് കൈമാറി. സുധീര്‍ കേസിലെ തുടര്‍ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ മേല്‍നോട്ടം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എല്പ്പിക്കുകയും ഈ ഉദ്യോഗസ്ഥന് ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എറ്റവും ഒടുവില്‍ നവംബര്‍ 18 ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും എന്നാല്‍ അന്ന് പരീക്ഷയുണ്ടെന്ന് അറിയിച്ച പറഞ്ഞ് മോഫിയ ഹാജരായില്ലെന്നുമാണ് സിഐ നല്കിയ വിശദീകരണം. ആത്മഹത്യ നടന്ന ദിവസം പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്കിടെ സിഐയുടെ മുറിയില്‍വെച്ച് സുഹൈല്‍ അപമര്യാദയായി സംസാരിച്ചതില്‍ പ്രകോപിതയായി മോഫിയ സുഹൈലിനെ അടിച്ചിരുന്നു. ഇത് ബഹളത്തിനിടയാക്കിയെന്നും സിഐ ഈ ഘട്ടത്തില്‍ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡിഐജിയുടെ റിപ്പോര്‍ട്ട് തുടര്‍ നപടികള്‍ക്കായി ഡിജിപിയ്ക്ക് കൈമാറി. കേസില്‍ മോഫിയയുടെ ഭ4ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന് യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം സുധീര്‍ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമുള്ള സിഐക്കെതിരെ ഗുരുതര ആരോപണവുമായി മോഫിയയുടെ മാതാവ് പ്യാരി രംഗത്തെത്തി. ഈ ചോദ്യം മകളെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്നാണ് അമ്മ പ്യാരി പറയുന്നത്. സംഭവ ദിവസം സിഐയുടെ മുന്നില്‍ വെച്ച് സുഹൈല്‍ മോഫിയയെ അപമാനിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടും സിഐ സുധീര്‍ പ്രതികരിച്ചില്ലെന്നും അമ്മ പറയുന്നു.
ഒരു പെണ്ണും സഹിക്കാത്ത രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നത്. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിയുകയും സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകര്‍ത്ത് കളഞ്ഞതെന്നും അമ്മ പറയുന്നു. നിയമത്തിന് മുന്നില്‍ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും മാതാവി പ്യാരി ആരോപിച്ചു. മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സിഐക്കെതിരെ വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. സിഐ സുധീറിനെതിരെ കടുത്ത നടപടി വേണമെന്നും ഇതാവശ്യപ്പെട്ട സര്‍ക്കാരിനെ സമീപിക്കുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications