എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരിൽ തട്ടിപ്പ്; അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തി

Google Oneindia Malayalam News

കൊച്ചി: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുശേഖരങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന മോൺസൺ മാവുങ്കൽ ഒടുവിൽ പിടിയിലായതി. വർഷങ്ങളോളമായി കൊച്ചി കേന്ദീകരിച്ച് പുരാവസ്തുക്കളുടെ പേരിൽ ആളുകളെ പറ്റിച്ചിരുന്ന മോൺസണെ ക്രൈംബ്രാഞ്ചാണ് വലയിലാക്കിയത്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിവാണ് മോൺസൺ മുന്നോട്ടുവെച്ചിരുന്ന വാദങ്ങളെല്ലാം തട്ടിപ്പാണെന്ന് കണ്ടെത്തിയത്. പുരാവസ്തുക്കളുടെ പേരിലുള്ള തട്ടിപ്പിന് പുറമേ തന്റെ അക്കൌണ്ടിൽ 2,62,000 കോടി രൂപയുണ്ടെന്ന് വ്യാജരേഖ ചമച്ച് അഞ്ച് പേരിൽ നിന്നായി 10 കോടി രൂപയും തട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ മോൺസൺ അറസ്റ്റിലായിട്ടുള്ളത്.

പ്രഭാസിന്റെ മുത്തച്ഛനായി അഭിനയിക്കുന്നു, ആരുടെ ഔദാര്യത്തിലല്ല ജീവിതമെന്ന് രാഘവന്‍പ്രഭാസിന്റെ മുത്തച്ഛനായി അഭിനയിക്കുന്നു, ആരുടെ ഔദാര്യത്തിലല്ല ജീവിതമെന്ന് രാഘവന്‍

അക്കൌണ്ടിലെത്തിയ 2,62,000 കോടി രൂപ തിരിച്ചെടുക്കുന്നതിന് കുറച്ച് പണം ആവശ്യമുണ്ടെന്നും സഹായം നൽകിയാൽ പലിശരഹിത വായ്പ നൽകാമെന്ന് ആളുകളെ ധരിപ്പിച്ച ശേഷമാണ് തട്ടിപ്പിനിരയാക്കിയത്. സംഭാവന നൽകിയ പണത്തിന്റെ ഇരട്ടി തുക പലരിൽ നിന്നുമായി ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് പണം നൽകിയികരുന്നവരെല്ലാം കള്ളപ്പണമായിരുന്നു കൊടുത്തിരുന്നുവെന്നതിനാൽ തട്ടിപ്പിനിരയായി എന്ന് പുറത്തുപറയാൻ കഴിയാത്ത സ്ഥിതിയായി. ഇത് ഇയാൾ മുതലെടുക്കുകയായിരുന്നു.

 arrest-15941022

മോൺസണെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിവരികയാണ്. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. മോൺസൺ മാവുങ്കൽ പുരാവസ്തുക്കളെന്ന പേരിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പല വസ്തുക്കളും ആശാരി നിർമിച്ചതാണെന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി എന്നിവയും തന്റെ പക്കലുണ്ടെന്ന് മോൺസൺ അവകാശപ്പെട്ടിരുന്നു. യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് അടക്കം പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ പണം നഷ്ടമായവരിൽ പലരും നൽകിയ പരാതിയെ തുടർന്നാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് മോൺസണെ ചേർത്തലയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.

താൻ പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജകുടുംബാംഗങ്ങൾ അയച്ചുനൽകിയ പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി വ്യാജരേഖയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനടക്കം ആറ് പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്.

'ഗുലാബ്' ചുഴലിക്കാറ്റ് കരതൊടും; കേരളത്തിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്'ഗുലാബ്' ചുഴലിക്കാറ്റ് കരതൊടും; കേരളത്തിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Ernakulam
English summary
Monson Mavunkal was arrested by the crime branch for looting money from several people in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X