വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ
പറവൂര്‍: വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ വിധിച്ചു. പുത്തന്‍ വേലിക്കരയില്‍ പാലാട്ടി പരേതനായ ഡേവിസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസം സ്വദേശി മുന്ന എന്ന വിളിപ്പേരുള്ള പരിമല്‍ സാഹു (26) ആണ് വധിശിക്ഷയ്ക്ക് വിധേയനായിരിക്കുന്നത്. പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീ ഗോപാല്‍ പണ്ടാലയാണ് വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ താമസക്കാരനായിരുന്നു പ്രതി. പുലര്‍ച്ചെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയിലായിരുന്നു. ഐപിസി സെക്ഷന്‍ 376 പ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 3 വര്‍ഷം തടവും വീട്ടില്‍ അധിക്രമിച്ച് പ്രവേശിച്ചതിന് 10000 രൂപ പിഴ.ും വിധിച്ചു. മോളിയുടെ ഏക മകന് പിഴത്തുക നല്‍കുന്നതിനാണ് ഉത്തരവ്, ആലുവ എഎസ്പി സുജിത്ത് ദാസ്, വടക്കേക്കര സിഐ എംകെ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയായത്.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍












Click it and Unblock the Notifications