കളമശ്ശേരിയിൽ പൊട്ടിത്തെറി: മുനിസിപ്പൽ ചെയർപേഴ്സൺ കാലുവാരിയെന്ന് മുസ്ലിം ലീഗ്, ആരോപണങ്ങൾ ഗുരുതരം!!
കൊച്ചി: സിറ്റിംഗ് സീറ്റിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കളമശ്ശേരിയിൽ യുഡിഎഫിൽ പൊട്ടിത്തെറി. മുനിസിപ്പൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് മുസ്ലിം ലീഗാണ് രംഗത്തെത്തിയിട്ടുള്ളത്.
ചെയർപേഴ്സണും സംഘവും കാലുവാരിയെന്നും യുഡിഎഫിന്റെ കളമശ്ശേരിയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനാണ് ജമാൽ മണക്കാടൻ, എന്നാൽ 37ാം വാർഡിൽ വിമത സ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ളതെങ്കിലും തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള സഹകരണവുമുണ്ടായിട്ടില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

ജമാൽ മണക്കാടനെതിരെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി നൽകിയെങ്കിലും ഡിസിസി നടപടി സ്വീകരിച്ചില്ലെന്നും പ്രശ്ന പരിഹാരത്തിന് വേണ്ടി ഒരു തരത്തിലുള്ള ശ്രമവും നടത്തിയില്ലെന്നും മുസ്ലിം ലീഗ് നേതാക്കളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന് കൈമോശം വരരുതെന്നാണ് ആഗ്രഹമെന്നും ലീഗ് നേതാക്കൾ പറയുന്നു.
കഴിഞ്ഞ മാസം നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതന്റെ പിന്തുണയോടെയാണ് എൽഡിഎഫും യുഡിഎഫും 20 സീറ്റുകൾ വീതം നേടുകയായിരുന്നു. ഇതോടെയാണ് വോട്ടെടുപ്പിലൂടെ സീമ കണ്ണനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തത്. ഇതിനെല്ലാം ശേഷമാണ് യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കൌൺസിലർ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുന്നത്. ഇതോടെയാണ് 21-19 എന്ന നിലയിലേക്ക് കക്ഷി നില എത്തുകയായിരുന്നു. മുനിസിപ്പിൽ വാർഡായ 37ം വാർഡിൽ വിജയിച്ചതോടെ കൊച്ചി നഗരസഭയിൽ 20 സീറ്റിൽ എൽഡിഎഫും 21 സീറ്റുകലിൽ യുഡിഎഫും എന്ന നിലയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് വിമതൻ കൂടി പിന്തുണച്ചാ ൽ എൽഡിഎഫിനായിരിക്കും ഭരണം ലഭിക്കുക.












Click it and Unblock the Notifications