എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്; രണ്ട് സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മോ​ന്‍സ് ജോ​സ​ഫ്, രണ്ടാം സീറ്റ് വിവാദം കൊഴുക്കുന്നു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്.കേരള കോൺഗ്രസിന് ലഭിക്കുന്നത് ഒരുസീറ്റാണെങ്കിലും താൻ മത്സരിക്കുമെന്നും അദ്ദേഹം. താൻ മത്സരിച്ചാൽ പാർട്ടി പിളരുമെന്ന് കരുതുന്നില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു.

രാവിലെ ഇഡലിയും ഉപ്പുമാവും ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഊണ്... ശിവരാത്രി മഹോത്സവനാളുകളില്‍ നാടിന്റെ വിശപ്പകറ്റിയ ഊട്ടുപുരയുടെ വിശേഷം അറിയാം.!!!

പാർട്ടിയ്ക്ക് ഒരു രാജ്യസഭാ സീറ്റ് നൽകിയതിനാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നൽകാൻ കഴിയൂവെന്നാണ് കോൺഗ്രസ് നിലപാട്. തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. കോട്ടയത്തിന് പുറമെ ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിൽ എതെങ്കിലും വേണമെന്ന ആവശ്യത്തിലാണ് കേരള കോൺഗ്രസ്. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും കുഴപ്പമില്ലെന്നും മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ടെന്നും ജോസഫ് പറഞ്ഞു.

PJ Joseph

1984ൽ മുസ്ലീം ലീഗിന് രണ്ട് സീറ്റ് നല്‍കിയപ്പോള്‍ പോലും കേരള കോൺഗ്രസ് മൂന്ന് സീറ്റുകളിൽ മത്സരിച്ചിരുന്നുവെന്നും അതിനാൽ ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോക്സഭാ സീറ്റ് ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ജോസഫ് വിഭാഗം തങ്ങൾക്ക് സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.ഇതേ തുടർന്ന് ജോസഫ്,മാണി വിഭാഗങ്ങൾ തമ്മിൽ ആസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ഇരു വിഭാഗങ്ങളും പ്രത്യേക ഗ്രൂപ്പ് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

നിലവില്‍ കേരളാ കോണ്‍ഗ്രസിന് ആറ് എംഎൽഎമാരാണ് ഉള്ളത്.ഇതിൽ മോന്‍സ് ജോസഫ് മാത്രമാണ് ഇപ്പോൾ പി.ജെ ജോസ്ഫിനോപ്പം ഉറച്ചുനില്‍ക്കുന്നത്. കേരളാ കോണ്‍ഗ്രസി(എം)ല്‍ ലയിച്ചതു മുതല്‍ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ സീറ്റ്. ഓരോ തവണയും മാണി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫ് ഗ്രൂപ്പിന്‍റെ പരാതി. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ജോസ് കെ. മാണിയെ ലോക്സഭാംഗത്വം രാജിവയ്പ്പിച്ച് രാജ്യസഭാംഗമാക്കിയതിനു പുറമേ, വര്‍ക്കിങ് ചെയര്‍മാനായ തന്നെ മറികടന്ന് വസൈ് ചെയര്‍മാന്‍ ജോസിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിനു പ്രതിഷേധമുണ്ട്. ഉമ്മന്‍ ചാണ്ടിക്കു മത്സരിക്കണമെങ്കില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്‍റെ മുൻ നിലപാട്.എന്നാൽ ഉമ്മൻ ചാണ്ടി മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇടുക്കി സീറ്റാണ് ലക്ഷ്യമിടുന്നത്.

കോട്ടയം കിട്ടിയില്ലെങ്കിൽ ചാലക്കുടികൂടിയും കിട്ടണം. ഇടുക്കി ലഭിച്ചാൽ പാർട്ടിയ്ക്ക് കൂടുതൽ വേരോട്ടമുള്ള മണ്ഡലത്തിൽ ജോസഫ് മത്സരിക്കും. വിജയിച്ചാല്‍, ഒഴിവുവരുന്ന തൊടുപുഴ നിയമസഭാമണ്ഡലത്തില്‍ മകനെ മത്സരിപ്പിക്കാനാണു നീക്കം. എന്നാല്‍, കോട്ടയം സീറ്റിനു പുറമേ മറ്റൊരു സീറ്റ് കേരളാ കോണ്‍ഗ്രസ്(എം)നു നല്‍കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സീറ്റേ ലഭിക്കൂവെങ്കില്‍ ജോസഫിന്‍റെ എതിര്‍പ്പു മറികടന്ന് മാണി സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും ജോസഫ് ഗ്രൂപ്പുകാർക്ക് സംശയമുണ്ട്.ഇങ്ങനെ നടന്നാൽ റിബലായി ജോസഫ് മത്സരിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.സഭാ നേതൃത്വത്തില്‍ നിന്നും സമുദായ നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ജോസഫ് വിഭാഗം നടത്തുന്നത്.

കൂടാതെ പാർട്ടിയിലെ അവഗണനയ്ക്കെതിരെ പഴയ കേരളാ കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, യു.ഡി.എഫ്. വിടാന്‍ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. എങ്കിലും മാണി വിഭാഗത്തോട് ഇപ്പോള്‍ കര്‍ശന നിലപാട് സ്വീകരിച്ചാല്‍ വിവിധ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ അസ്വസ്ഥരായ നേതാക്കളും പ്രവര്‍ത്തകരും ഒപ്പം വരുമെന്ന കണക്കുകൂട്ടലും ജോസഫ് വിഭാഗത്തിനുണ്ട്.

പി.ജെ. ജോസഫ് പക്ഷത്തെ കരുത്തനായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് നിലവില്‍ ഇടതുമുന്നണിയിലാണ്. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫില്‍ പ്രത്യേകവിഭാഗമായി നിലകൊള്ളാനും ശ്രമങ്ങളുണ്ട്.

അതേസമയം,യു​ഡി​എ​ഫു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍ച്ച​യി​ല്‍ ര​ണ്ട് സീ​റ്റ് വേ​ണ​മെ​ന്ന കേ​ര​ളാ കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം ആ​വ​ര്‍ത്തി​ച്ച് ഉ​ന്ന​യി​ക്കു​മെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍ഥി​യാ​കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ ശേ​ഷം ബാ​ക്കി തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Ernakulam
English summary
PJ Joseph will contest Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X