• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോഷണം നടത്തും, അതേ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കും, പോലീസിനെ കറക്കി കള്ളന്‍ അശോകന്‍

Google Oneindia Malayalam News

കൊച്ചി: കള്ളന്‍ അശോകന്‍, ഈ പേര് കഴിഞ്ഞ കുറച്ച് നാളായി പോലീസിന് തലവേദനയാണ്. നാട്ടുകാര്‍ക്കും അതുപോലെ തന്നെയാണ്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനായുള്ള പോലീസിന്റെ സാഹസങ്ങളും അമ്പരപ്പിക്കുന്നതായിരുന്നു. കറുകവളപ്പില്‍ അശോകന്‍ എന്ന കള്ളന്‍ അശോകന്‍ യുവതിയെ തലയ്ക്കടിച്ച് മോഷണം നടത്തിയ ശേഷം ഒളിവിലിലായിരുന്നു. മോഷണത്തിന് ശേഷം കാട് കയറുന്നതാണ് ഇയാളുടെ സ്‌റ്റൈല്‍. കാഞ്ഞങ്ങാട്ടെ മടിക്കൈ കാഞ്ഞിരപ്പൊയില്‍ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിനോദയാത്ര പോയ യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചത്.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

മഫ്തിയില്‍ എത്തിയ പോലീസ് യുവാക്കളുടെ സഹായത്തോടെയാണ് അശോകനെയും കൂട്ടാളികളെയും പിടികൂടിയത്. മറൈന്‍ഡ്രൈവിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ടാണ് യുവാക്കള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് ഫോട്ടോ ഫോണില്‍ പകര്‍ത്തി നാട്ടിലേക്ക് അയച്ചു. അവിടെയുള്ളവരാണ് അശോകനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അശോകന്‍ കയറിയ മൊബൈല്‍ കടയിലെ ഉടമയെ കൊണ്ട് ഇയാളെ തിരികെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അശോകനെയും കൂട്ടരെയും പോലീസും യുവാക്കളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വലിയൊരു തലവേദന കൂടിയാണ് പോലീസ് ഇതോടെ ഒഴിഞ്ഞത്.

മാര്‍ച്ച് ഒന്‍പതിനാണ് കാഞ്ഞിരപ്പൊയിലിലെ അനില്‍ കുമാറിന്റെ ഭാര്യ ബിജിതയെ അശോകന്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ആഭരണങ്ങള്‍ കാട് കയറുകയായിരുന്നു. കാടിനുള്ളില്‍ വന്‍ പോലീസ് സംഘം തന്നെ തിരച്ചില്‍ നടത്തിയെങ്കിലും പിടിക്കാനായില്ല. 300 ഏക്കറില്‍ അധികം വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍ കുന്നുകളില്‍ നിന്ന് പ്രതിയെ തപ്പി കണ്ടെത്തുക ബുദ്ധിമുട്ടേറിയതായിരുന്നു. ചെങ്കല്‍ കുന്നുകളിലൂടെയുള്ള വഴികളെല്ലാം അശോകന് കാണാപ്പാടമാണ്. പാറമടകള്‍ വരെ അശോകന് കൃത്യമായി അറിയാം. പോലീസ് വന്നാലും അതുകൊണ്ട് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് അശോകന് അറിയാമായിരുന്നു. പോലീസ് ഇയാളെ തിരഞ്ഞ് നടന്നത് വെറുതെയായി.

അശോകന്റെ മോഷണങ്ങള്‍ക്കും ഒരുപാട് വെറൈറ്റിയുണ്ട്. ബിജിതയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അശോകന്‍ വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും ഇയാള്‍ കവര്‍ന്നു. മോഷണം നടത്തുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകന്‍ മടങ്ങാറുള്ളത്. അശോകന്‍ പല കേസുകളിലും പ്രതിയാണ്. കുട്ടികളെ സ്‌കൂളില്‍ വിട്ട് തിരിച്ചെത്തിയതായിരുന്നു ബിജിത പുറത്തെ കസേരയില്‍ ഇരിക്കുമ്പോഴാണ് അശോകന്‍ പിന്നിലെത്തി തലയ്ക്കടിച്ചത്. ഇതിന് ശേഷം ദേഹത്തുള്ള മാലയും കമ്മലും മോതിരവും ഊരിയെടുത്തു. ഇടയ്ക്ക് ബോധം വന്ന ബിജിതയെ ഇയാള്‍ ഷൂസിന്റെ ലേസ് കഴുത്തില്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

Ernakulam
English summary
police caught thief ashokan, who beaten a home maker and stole her jewellery from kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X