പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു: പ്രതിക്കായി വലവിരിച്ച് പോലീസ്
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയ്ക്ക് ആക്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചിട്ടുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കണ്ണിന് കാഴ്ചശക്തിയില്ലാത്ത ആളായിരുന്നു തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിവാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. ചെങ്ങന്നൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലിയുള്ള ഇവർ സ്ഥിരം ഇതേ ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്.
ഓടിക്കൊണ്ടിരിക്കുന്ന പൂനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് ഇന്ന് രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. അക്രമിയിൽ നിന്നുള്ള ഉപദ്രവമേറ്റ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതിയ്ക്ക് തലയ്ക്ക് പരിക്കേരുന്നു. തുടർന്ന് ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. മുളന്തുരുത്തി സ്വദേശിനിയാണ് ഇതോടെ ചികിത്സയിലുള്ളത്.

കാഞ്ഞിരമറ്റത്തിനടുത്ത ഒലിപ്പുറത്ത് വെച്ച് രാവിലെ പത്ത് മണിയോടെ യുവതിയെ കവർച്ച നടത്തിയ ശേഷമാണ് അക്രമി ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളത്. ട്രെയിനിനുള്ളിൽ വെച്ച് വാതിൽ അടച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി ഉപദ്രവിച്ചത്. മാലയും വളയും ഊരിനൽകാൻ ആവശ്യപ്പെട്ടുവെന്നും പിന്നീട് പ്രതി തന്നെ മാല പൊട്ടിച്ചെടുത്തെന്നും യുവതി വ്യക്തമാക്കി. ഇവരുടെ മൊബൈൽ ഫോണും വലിച്ചെറിഞ്ഞിട്ടുണ്ട്. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതോടെ കമ്പാർട്ട്മെന്റിലേക്ക് കയറിയ ഇയാൾ വാതിലുകളെല്ലാം അടച്ച ശേഷമാണ് യുവതിയെ ആക്രമിക്കുന്നത്. സംഭവം നടക്കുമ്പോൾ കമ്പാർട്ട്മെന്റിൽ യുവതിയും അക്രമിയും മാത്രമാണുണ്ടായിരുന്നത്. സ്ക്രൂട്ട് ഡ്രൈവർ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാൾ ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നുവെന്നും യുവതി പറയുന്നു.
യുവതി കയറിയ മുളന്തുരുത്തി സ്റ്റേഷൻ പിന്നിട്ടതോടെ തന്നെ അക്രമി യുവതിയെ വലിച്ചിഴച്ച് ശുചിമുറിയുടെ സമീപത്തെക്ക് എത്തിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് വാതിൽ തുറന്ന് പുറത്തേക്ക് ചാടുന്നത്. ഈ വീഴ്ചയിലാണ് പരിക്കേറ്റിട്ടുള്ളത്.












Click it and Unblock the Notifications