എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗർഭിണിയ്ക്ക് മർദ്ദനം: പോലീസിനെതിരെ വനിതാ കമ്മീഷൻ,ഗൗരവമുള്ള വകുപ്പ് ചുമത്തിയില്ലെന്ന് പൊലീസിന് വിമർശനം

Google Oneindia Malayalam News

കൊച്ചി: ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർതൃവീട്ടുകാർ മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ വനിതാ കമ്മീഷൻ രംഗത്ത്. കേസിലെ പ്രതികൾക്കെതിരെ ഗൌരവമുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും സംഭവത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയെന്നുമാണ് വനിതാ കമ്മീഷൻ അംഗങ്ങൾ ഉന്നയിക്കുന്ന ആരോപണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന യുവതിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. അഡ്വക്കറ്റ് ഷിജി ശിവജി, അഡ്വക്കറ്റ് എം എസ് താര എന്നിവരാണ് പോലീസിനെതിരെ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

 മുലയൂട്ടുന്ന അമ്മമാർ വാക്സിനെടുക്കണോ? മറുപടിയുമായി പേർളി മാണി, വാക്സിനേറ്റഡ് ടീഷർട്ടിൽ തിളങ്ങി താരം മുലയൂട്ടുന്ന അമ്മമാർ വാക്സിനെടുക്കണോ? മറുപടിയുമായി പേർളി മാണി, വാക്സിനേറ്റഡ് ടീഷർട്ടിൽ തിളങ്ങി താരം

സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് കമ്മീഷൻ ഉന്നയിക്കുന്ന വിമർശനം. ജൂൺ 30നാണ് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ വെച്ച് മർദ്ദിക്കപ്പെടുന്നത്. ഭർത്താവ് ജൌഹറും ഭർതൃവീട്ടുകാരും ചേർന്നാണ് യുവതിയെയും പിതാവിനെയും മർദ്ദിച്ചത്. സ്ത്രീധനമായി നേരത്തെ നൽതിയ 10 ലക്ഷം രൂപയ്ക്ക് പുറമേ കൂടുതൽ പണം യുവതിയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

Recommended Video

cmsvideo
BA Aloor presented in Court for Kiran Kumar in Kollam Vismaya Case,
pregnant-1562299

സംഭവത്തിന് പിന്നാലെ ജൌഹറും സുഹൃത്തായ സഹലും ഒളിവിൽ പോയിരുന്നു. എന്നാൽ ശനിയാഴ്ച വൈകുന്നേരം പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പുറമേ ജൌഹറിന്റെ അമ്മ സുബൈദ, സഹോഗരിമാരായ ഷറീന, ഷബീന, ജൌഹറിന്െ സുഹൃത്തായ മുഹതാസ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഉടൻ തന്നെ പിടിയിലാകുമെന്ന് കേസ് അന്വേഷിക്കുന്ന ആലങ്ങാട് പോലീസ് അറിയിച്ചിട്ടുണ്ട്.

ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Pregnant woman attacked by inlaws and husband: Woman commission against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X