Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ഇടതുസഹയാത്രികയായി, കാരണം; പി രാജീവിന്റെ പ്രചരണ പരിപാടില്‍ റിമ കല്ലിങ്കല്‍ പറഞ്ഞത്

കൊച്ചി: താന്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നതിന്റെ കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. കളമശേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് റിമ ഇക്കാര്യം തുറന്നുപറഞ്ഞത്. റിമയെ കൂടാതെ സംവിധായകന്‍ ആഷിഖ് അബു, സജിത മഠത്തില്‍, ബിജിപാല്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. റിമയുടെ വാക്കുകള്‍ ഇങ്ങനെ..

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ അഞ്ച് വര്‍ഷം

കഴിഞ്ഞ അഞ്ച് വര്‍ഷം

കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. കേരളത്തില്‍ മാത്രം കണ്ട ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നത് കാണാന്‍ പറ്റിയെന്നുള്ളതാണ്.

ജീവിത പങ്കാളിയോ പോലെ

ജീവിത പങ്കാളിയോ പോലെ

എല്‍ഡിഎഫ് നേതൃത്വത്തിന്റെ ഡയറക്ട് എഫക്ട് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ ജീവിത പങ്കാളിയോ പോലെ പൊളിറ്റിക്കലായ ജീവിതം നയിച്ച ഒരാളല്ല ഞാന്‍. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഞാന്‍ പഠിച്ചത്.

സര്‍ക്കാരിന്റെ ഊര്‍ജം

സര്‍ക്കാരിന്റെ ഊര്‍ജം

വളരെ അപ്പൊളിറ്റിക്കല്‍ ആയ ജീവിതം നയിച്ചിരുന്ന എനിക്ക് നടിയായ ശേഷമാണ് പൊതു സമൂഹവുമായി ഇടപെടാന്‍ സാധിച്ചത്. എല്ലാരേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള സര്‍ക്കാരിന്റെ ഊര്‍ജമാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും റിമ കല്ലിങ്ങല്‍ പറഞ്ഞു.

രാജീവേട്ടനെ കണ്ടപ്പോള്‍

രാജീവേട്ടനെ കണ്ടപ്പോള്‍

രാജീവേട്ടനെ കണ്ടപ്പോള്‍ തന്നെ, എല്ലാരേയും ഒരുമിച്ചു നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ പാടവം ബോധ്യപ്പെട്ടു. എന്ത് കൊണ്ട് ഇടത് ഭരണം തുടരണം എന്നതിന്റെ കാരണം ഇതിലും കൂടുതലായി ആവശ്യമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+