എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിടാതെ കോൺഗ്രസ്: യുഡിഎഫ് പ്രകടന പത്രികയിലുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ചയാക്കുമെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ പ്രകടന പത്രികയിലും ശബരിമലയിൽ നിയമനിർമാണം നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമനിർമാണം നടത്താൻ കഴിയില്ലെന്ന വാദം ശതെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'അമ്മ'യുടെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം കൊവിഡ്‌ പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പരാതി'അമ്മ'യുടെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം കൊവിഡ്‌ പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പരാതി

അതേസമയം ശബരിമല നിയമ നിർമാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കുന്ന കരട് നിയമം യുഡിഎഫ് പുറത്തുവിട്ടതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. യുവതീപ്രവേശനം വിലക്കുന്ന നിയമത്തിന്റെ കരടിൽ ആചാര ലംഘത്തിന് രണ്ട് വർഷം വരെ തടവും നിർദേശിക്കുന്നുണ്ട്. ഇത്തരത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സാധ്യത നിലനിൽക്കുന്നി ല്ലെന്ന് സർക്കാർ തന്നെ വിശദീകരിച്ചെങ്കിലും ശബരിമല സ്ത്രീ പ്രവേശനം കൂടുതൽ സജീവമാക്കി നിലനിർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

mullapally-15

കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് നേരത്തെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കരട് രൂപം പുറത്തുവിടുന്നത് ഇപ്പോൾ മാത്രമാണ്. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇത് പുറത്തുവിട്ടത്. ആചാരം ലംഘിച്ച് ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാമെന്നും കരടിൽ പറയുന്നു. അതേ സമയം ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരടിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രചാരണം ഉമ്മൻചാണ്ടി ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയത്തിലെ ചർച്ചകൾ സജീവമായിത്തീരുന്നത്. രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിവരുന്ന ഐശ്വര്യ കേരള യാത്രയിലും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തിരുന്നു.

Ernakulam
English summary
Sabarimala issue will be in UDF's election manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X