എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവശങ്കറിന്റെ വാദം പൊളിച്ച് ചാർട്ടേഡ് അക്കൌണ്ടന്റ്: ലോക്കറിനായി ഇടപെട്ടത് ശിവശങ്കർ പറഞ്ഞിട്ട്

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതിനിടെ ശിവശങ്കറിനെതിരെ നിർണ്ണായക മൊഴി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലാണ് ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ എടുത്ത് നൽകിയതെന്നാണ് വേണുഗോപാലിന്റെ മൊഴി. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴി തള്ളിക്കൊണ്ടുള്ളതാണ് വേണുഗോപാൽ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴി.

'ഇങ്ങനായാണെങ്കിൽ ഇവിടെ ഒരു ഏജൻസിക്കും അന്വേഷണം നടത്താൻ കഴിയില്ല'; ആഞ്ഞടിച്ച് വിഡി സതീശൻ'ഇങ്ങനായാണെങ്കിൽ ഇവിടെ ഒരു ഏജൻസിക്കും അന്വേഷണം നടത്താൻ കഴിയില്ല'; ആഞ്ഞടിച്ച് വിഡി സതീശൻ

തെളിവ് വാട്സ്ആപ്പിൽ

തെളിവ് വാട്സ്ആപ്പിൽ


ഇടപാടിന്റെ ഓരോ ഘട്ടത്തിലും ശിവശങ്കർ ഒപ്പമുണ്ടായിരുന്നുവെന്നും ഇതിനെല്ലാം തെളിവായി വാട്സ്ആപ്പ് ചാറ്റ് ഉണ്ടെന്നുമാണ് വേണുഗോപാൽ മൊഴിയിൽ പറയുന്നത്. സ്വപ്നയ്ക്ക് ലോക്കർ എടുത്തുനൽകിയത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണെന്ന് നേരത്തെ തന്നെ വേണുഗോപാൽ മൊഴി നൽകിയിരുന്നു. ബാങ്ക് ലോക്കറിൽ വെക്കുന്നതിനായി ആദ്യം സ്വപ്ന കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും വേണുഗോപാൽ ഇതോടെ സ്ഥിരീകരിച്ചിട്ടുണ്ട്.

 വീട്ടിലെത്തിയെന്ന്

വീട്ടിലെത്തിയെന്ന്


ബാങ്ക് ലോക്കർ തുടങ്ങണമെന്നാവശ്യപ്പെട്ട് ശിവശങ്കർ തന്റെ വീട്ടിലെത്തിയെന്നും തന്റെ സുഹൃത്തായ സ്വപ്നയ്ക്ക് പാരിതോഷികമായി ലഭിച്ച പണം സൂക്ഷിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വേണുഗോപാൽ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. ലോക്കറിൽ വെക്കുന്നതിനായി 34 ലക്ഷം രൂപയാണ് തന്നെ ഏൽപ്പിച്ചതെന്നും ശിവശങ്കറിന്റെ കൂടി അറിവോടെയാണ് ലോക്കർ തുറന്നിരുന്നതെന്നും മൊഴിയിൽ പറയുന്നു. വേണുഗോപാലിന്റെ മൊഴിയിലെ കാര്യങ്ങൾ നിഷേധിച്ചാണ് നേരത്തെ ശിവശങ്കർ രംഗത്തെത്തിയത്.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
വേണുഗോപാൽ സാക്ഷിയോ?

വേണുഗോപാൽ സാക്ഷിയോ?

ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാലും സ്വപ്നയും ചേർന്ന് സംയുക്തമായി ആരംഭിച്ച ലോക്കറിൽ നിന്നാണ് എൻഫോഴ്സ്മെന്റ് പണവും സ്വർണ്ണവും പിടിച്ചെടുത്തിട്ടുള്ളത്. സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തി നൽകിയെന്ന് സമ്മതിച്ച ശിവശങ്കർ പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു. സ്വപ്നയ്ക്കൊപ്പം ആരംഭിച്ച തന്റെ ലോക്കർ തന്റെ പേരിൽ നിന്ന് മാറ്റണമെന്ന് ശിവശങ്കറിനോട് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നതായും വേണുഗോപാൽ മൊഴിയിൽ പറയുന്നുണ്ട്. ഈ കേസിൽ വേണുഗോപാലിനെ സാക്ഷിയാക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

Ernakulam
English summary
Sivashankar's Chartered accountant reveals crucial information over opening bank locker with Swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X