• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസ് കമ്മീഷണറുടെ ആപ്പ്; ആപ്പിലായി പോലീസ് ഉദ്യോഗസ്ഥർ! ഇനിമുതൽ നടപടിയെടുത്തേ പറ്റൂ...

  • By Desk

കൊ​ച്ചി: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ നേ​രി​ട്ട​റി​യി​ക്കാ​ൻ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ തു​ട​ങ്ങി​യ വാ​ട്സാ​പ്പ് ന​മ്പ​ർ 9497915555 കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് "പാ​ര'​യാ​യി. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​ന്ത​രം പ​രാ​തി കി​ട്ടി​യാ​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ‍യാ​ണു പു​തി​യ സം​വി​ധാ​നം അ​ല​സോ​ര​പ്പെ​ടു​ത്തു​ന്ന​ത്.

ലോക്സഭ തിരഞ്ഞെടുപ്പ് : സി-വിജില്‍... ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 82 പരാതികള്‍!

മ​യ​ക്കു​മ​രു​ന്നു ലോ​ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം, ഗൂ​ണ്ടാ വി​ള​യാ​ട്ടം, ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ, പൊ​തു​നി​ര​ത്തി​ലെ മ​ദ്യ​പാ​നം തു​ട​ങ്ങി ഏ​തു വി​വ​ര​ങ്ങ​ളും സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്ക് 9497915555 ന​മ്പ​രി​ൽ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വാ​ട്സാ​പ്പ് ചെ​യ്യാ​ൻ 29മു​ത​ലാ​ണു സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത്. "ക​ണ​ക്റ്റ് ടു ​ക​മ്മി​ഷ​ണ​ർ' പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി​യാ​ണു വാ​ട്‌​സാ​പ്പ് ന​മ്പ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​ന് പ​രാ​തി​ക​ളും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​മാ​ണ് വാ​ട്‌​സാ​പ്പി​ൽ എ​ത്തി​യ​താ​യി ക​മ്മി​ഷ​ണ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ, സി​ഐ, എ​സ്ഐ തു​ട​ങ്ങി താ​ഴേ​ത്ത​ട്ടി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റാ​ൻ സാ​ധി​ക്കു​ന്ന​ത് ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.

ഇ​തി​നി​ടെ പൊ​ലീ​സ് അ​നാ​സ്ഥ​യെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും ക​മ്മി​ഷ​ണ​ർ​ക്ക് കി​ട്ടു​ന്നു​ണ്ട്. ഇ​താ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കു​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​രാ​തി​യു​ടെ പ​ക​ർ‌​പ്പു സ​ഹി​ത​മാ​ണു പ​ല​രും ക​മ്മി​ഷ​ണ​ർ​ക്ക് വാ​ട്സാ​പ്പ് അ​യ​ക്കു​ന്ന​ത്. വാ​ട്സാ​പ്പി​ൽ ല​ഭി​ക്കു​ന്ന ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ത​ൽ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​മാ​ണെ​ങ്കി​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഷാ​ഡോ പൊ​ലീ​സി​നേ​യും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ങ​ൾ ക​മ്മി​ഷ​ണ​ർ അ​പ്പ​പ്പോ​ൾ ത​ന്നെ നേ​രി​ട്ടു പ​രി​ശോ​ധി​ച്ചാ​ണു ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് അ​റി​യി​ക്കാ​നും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം തേ​വ​ര ജം​ക്‌​ഷ​ന് സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 200 ഓ​ളം പാ​ക്ക​റ്റ് വി​ദേ​ശ നി​ർ​മി​ത സി​ഗ​റ​റ്റു​ക​ളും ക​ഞ്ചാ​വും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​കൂ​ടി​യ​ത് ഇ​ങ്ങ​നെ കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്. സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ശ്ലീ​ല സി​ഡി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തും വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു. മ​റ്റു പൊ​ലീ​സ് ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്നു​ണ്ട്.

പു​തി​യ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ ചു​മ​ത​ല​യേ​റ്റ ശേ​ഷം തു​ട​ങ്ങി​യ സ്പെ​ഷ്യ​ൽ ഡ്രൈ​വ് "ഓ​പ്പ​റേ​ഷ​ൻ കി​ങ് കോ​ബ്ര' സി​റ്റി​യി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ള്ളം കു​ടി​പ്പി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട മു​ഴു​വ​ൻ ഗൂ​ണ്ട​ക​ളു​ടേ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടേ​യും പ​ട്ടി​ക ത​യാ​റാ​ക്കി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചാ​ണ് കി​ങ് കോ​ബ്ര തു​ട​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചൂ​ടാ​റും മു​മ്പാ​ണു ക​ണ​ക്റ്റ് ടു ​ക​മ്മി​ഷ​ണ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്.

Ernakulam

English summary
The City Police Commissioner's WhatsApp is hard for policemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X