എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കരയില്‍ ഇടതിനും വലതിനും ബദല്‍, എഎപി-ട്വന്റി20 സഖ്യം സ്ഥിരീകരിച്ച് സാബു ജേക്കബ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ ആംആദ്മി പാര്‍ട്ടി-ട്വന്റി 20 സഖ്യം സ്ഥിരീകരിച്ച് സാബു എം ജേക്കബ്. യുഡിഎഫിനും എല്‍ഡിഎഫിനും ബദലായി എഎപി-ട്വന്റി ട്വന്റി സഖ്യം മാറുമെന്ന് സാബു പറഞ്ഞു. രണ്ട് പാര്‍ട്ടികളും ചേര്‍ന്നുള്ള സ്ഥാനാര്‍ത്ഥി തൃക്കാക്കരയിലുണ്ടാവുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. മുന്നണികള്‍ വികസത്തിനൊപ്പമെന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അത് ചെയ്ത് കാണിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു പഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചര്‍ച്ചകള്‍ക്കായി അരവിന്ദ് കെജ്രിവാള്‍ ഈ മാസം പതിനഞ്ചിന് കൊച്ചിയിലെത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പ്രഖ്യാപനവുമൊക്കെ അന്നുണ്ടാവാനാണ് സാധ്യത.

പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതിപാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി

1

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ തൃക്കാക്കരയില്‍ നേടുമെന്നാണ് സാബു ജേക്കബ് പറയുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തോളം വോട്ടുകള്‍ ട്വന്റി 20 തൃക്കാക്കരയില്‍ നേടിയിരുന്നു. 10.18 വോട്ടുകള്‍ നേടിയ ട്വന്റി 20 നാലാം സ്ഥാനത്തെത്തിയിരുന്നു. പിടി തോമസ് വിജയിച്ചത് 14329 വോട്ടിനാണ്. യുഡിഎഫിന് 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് 33.32 ശതമാനം വോട്ടും, എന്‍ഡിഎയ്ക്ക് 11.34 ശതമാനം വോട്ടും ലഭിച്ചു. ഇത്തവണയും എഎപിക്കൊപ്പം ചേര്‍ന്ന് ട്വന്റി 20 വോട്ട് പിടിച്ചാല്‍ അത് ഏത് പാര്‍ട്ടിയുടെയും ജയസാധ്യതയെ തന്നെ ബാധിച്ചേക്കാം. ഇടതുപക്ഷത്തിനാണ് ഇത് വെല്ലുവിളിയാവുക.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര അറിയപ്പെടുന്നത്. എന്നാല്‍ ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ട്. എന്നാല്‍ പിടി തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയെയും കുടുംബത്തെയും അറിയിച്ചിരുന്നു. സിപിഎം കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമേ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഇടയുള്ളൂ.

ഇതിനിടയിലാണ് ബദല്‍ ശക്തിയായുള്ള ട്വന്റി 20 സഖ്യത്തിന്റെ വരവ്. ദേശീയ തലത്തില്‍ ഭരണമികവ് തെളിയിച്ച് നില്‍ക്കുന്ന എഎപിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് സാബു എം ജേക്കബ് അവകാശപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നുണ്ട്. തൃക്കാക്കരയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കി. ജനങ്ങള്‍ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉടനെയുണ്ടാവും. തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് നല്ല സാധ്യതയുണ്ടെന്ന് മന്ത്രി പി രാജീവും പറഞ്ഞു. വികസന വിരുദ്ധരും വികസന മുന്നണിയും തമ്മിലുള്ള മത്സരമാണ് നടക്കുകയെന്നും രാജീവ് പറഞ്ഞു. കേരളം അതിവേഗം വികസിക്കണമെന്ന നിലപാട് ഉള്ള മുന്നണിക്ക് ഒപ്പം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് പറഞ്ഞു.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

Ernakulam
English summary
thrikkakara by election: sabu jacob announces aap 20 20 alliance in by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X