Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: 'കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാ വിധി' പ്രതികരണവുമായി എംഎം മണി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ് വിധിയെന്നായിരുന്നു എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം സിപിഎം ജില്ലാ കമ്മിറ്റി തോല്‍വി സമ്മതിച്ചതിന് പിന്നാലെ ഇത്തരമൊരു പോസ്റ്റ് മണിയാശാന്‍ എഫ്ബിയില്‍ ഇട്ടിരിക്കുന്നത്. അപ്രതീക്ഷിതമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല. ജില്ലാ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നയിച്ചത്. ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹന്‍ വ്യക്തമാക്കി.

തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

1

അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്നു എംഎം മണി. അദ്ദേഹത്തിന് കൂടിയുള്ള തിരിച്ചടിയാണിത്. വിജയം യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. കെവി തോമസിനെതിരെയാണ് രൂക്ഷമായ വിമര്‍ശനമുള്ളത്. തിരുതയുമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിന്നെ പിന്നെ കണ്ടോളാമെന്നായിരുന്നു പ്രതികരണം. കെ റെയില്‍ സമരകേന്ദ്രങ്ങളിലും ആഘോഷമആണ്. കോട്ടയം മാടപ്പള്ളിയില്‍ പിണറായി വിജയന്റെ കോലവും കത്തിച്ചു. തൃക്കാക്കര വിജയത്തോടെ എല്‍ഡിഎഫിന് രണ്ടാം തവണ അധികാരം കിട്ടിയതിലൂടെ ഉണ്ടായിരുന്ന മേല്‍ക്കൈ കൂടിയാണ് നഷ്ടമായത്. നാട്ടൊട്ടാകെ എല്‍ഡിഎഫിനെതിരെ വികാരമുണ്ട് എന്നും കോണ്‍ഗ്രസിന് ബോധ്യപ്പെടുത്താനായി.

പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയാണിതെന്നും ഷിയാസ് വ്യക്തമാക്കി. അതേസമയം കെവി തോമസിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസും പോലീസുകാരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്. തിരുതയും കൈയ്യിലേന്തിയാണ് പ്രവര്‍ത്തകരെത്തിയത്. കെ റെയില്‍ പ്രതിഷേധക്കാര്‍ ഇതിനിടെ ലഡു വിതരണവും നടത്തി. വിഡി സതീശന്‍ ഒറിജിനല്‍ ക്യാപ്റ്റനാണെന്ന് ഹൈബി ഈഡനും കുറിച്ചു. പിന്നില്‍ ചേര്‍ന്ന് നില്‍ക്കാനും ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ടം റെഡിയല്ലേ ഓടിക്കോ എന്നാണ് ഹൈബി ഈഡന്റെ ഭാര്യ കുറിച്ചത്.

അതേസമയം നേരത്തെ തന്നെ വിഡി സതീശന്‍ വന്‍ വിജയം തൃക്കാക്കരയില്‍ നേടുമെന്ന് പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചുവെന്നായിരുന്നു സതീശന്റെ പ്രതികരണം. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് പിന്നീട് വിശദമായി പറയാമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പിടിയുടെ സ്വീകാര്യതയ്ക്കുള്ള തെളിവാണ് വലിയ ഭൂരിപക്ഷം തെളിയിക്കുന്നത്. യുഡിഎഫിന്റെ തിരിച്ചുവരവാണിത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും ഷിയാസ് പറഞ്ഞു.

Recommended Video

cmsvideo
    LDFനെ പാട്ടുപാടി തുരത്തി ഹൈബിയുടെ ഭാര്യ | Thrikkakkara By-Election Results

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+