എറണാകുളത്ത് ട്രെയിന്‍ അപകടം; ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
കൊച്ചി: എറണാകുളത്ത് ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ലോക്ക് വേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടം. രണ്ട് ബോഗികളാണ് വേര്‍പ്പെട്ടത്. അതേസമയം ഗുഡ്‌സ് ട്രെയിനായതിനാല്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും പാലക്കാട് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്.
ട്രെയിന്‍ വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം എത്തിയപ്പോഴായിരുന്നു അപകടം. ട്രെയിനും ബോഗികളും റെയില്‍വേ അധികൃതര്‍ ഇടപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഇടപ്പള്ളി സ്റ്റേഷനില്‍ വച്ച് പരിഹരിക്കും എന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തെ തുടര്‍ന്ന് രാജധാനി എക്‌സ്പ്രസ് ആലുവയില്‍ അല്‍പ സമയം പിടിച്ചിട്ടിരുന്നു.

കഴിഞ്ഞ ആഴ്ച തൃശൂരിലും ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടിരുന്നു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വടൂക്കരയില്‍ ആയിരുന്നു സംഭവം. ഇരുമ്പനത്ത് നിന്ന് വന്ന ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികളായിരുന്നു വേര്‍പ്പെട്ടത്.
രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം റെയില്‍വേ അതീവ ജാഗ്രതയിലാണ്. ഈ മാസം ആദ്യം ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമായിരുന്നു ഒഡിഷയിലുണ്ടായത്.












Click it and Unblock the Notifications