Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്തില്‍ അറ്റാഷെയിലേക്ക് തെളിവുകള്‍, മുഖ്യപങ്കെന്ന് സന്ദീപ്, വിമാനത്താവളത്തില്‍ നടന്നത്!!

കൊച്ചി: സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്ക് മുഖ്യ പങ്കെന്ന് കണ്ടെത്തല്‍. അറ്റാഷെയ്ക്ക് മുഖ്യപങ്കുണ്ടെന്ന് സന്ദീപ് നായര്‍ നല്‍കിയ മൊഴിയിലുണ്ട്. കസ്റ്റംസിനോട് ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു സന്ദീപ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സന്ദീപിനെയും സ്വപ്‌നയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇവിടെയെത്തിയാണ് കസ്റ്റംസും ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെല്ലാം സഹായം എപ്പോഴൊക്കെ നല്‍കി തുടങ്ങിയ ചോദ്യങ്ങളാണ് സന്ദീപിനോട് ചോദിച്ചിരിക്കുന്നത്. ഇതിനായി ഏതൊക്കെ രേഖകള്‍ നല്‍കിയെന്നും ചോദിച്ചിട്ടുണ്ട്.

1

നേരത്തെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് എന്തുകൊണ്ട് അറ്റാഷെയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് സന്ദീപ് ചോദിച്ചിരുന്നത്. അറ്റാഷെയുടെ അനുമതിയോടെയാണ് പല കാര്യങ്ങളും നടന്നതെന്നും, അത്രയും വലിയൊരു സ്വാധീനമില്ലാതെ പല നടപടികളും വിമാനത്താവളത്തില്‍ അടക്കം നടക്കില്ലെന്നും സന്ദീപ് കോടതിയില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അറ്റാഷെയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സന്ദീപ് കോടതിയോട് ചോദിച്ചിരുന്നു. അതേസമയം അറ്റാഷെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കടന്നതിനാല്‍, കേസില്‍ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ബുദ്ധിമുട്ടായ കാര്യമാണ്.

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    അതേസമയം പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അറ്റാഷെയെ സംശയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ വഴി തെളിവുകള്‍ ശേഖരിക്കേണ്ടി വരും. അതിന് ശേഷം യുഎഇയുമായി സംസാരിച്ച് അനുമതി വാങ്ങിയ ശേഷമേ അറ്റാഷെയുമായി സംസാരിക്കാന്‍ പോലും സാധിക്കൂ. ഭാഗിക നയതന്ത്ര പരിരക്ഷ അറ്റാഷെയ്ക്കുണ്ട്. യുഎഇ അറ്റാഷെയുടെ കാര്യത്തില്‍ അനുമതി നല്‍കുമോ എന്നും വ്യക്തമല്ല. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കുന്നതോടെ അറ്റാഷെയുടെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎയും കസ്റ്റംസും.

    ശിവശങ്കറിന്റെ ഓഫീസിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘത്തിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സരിത്തും സ്വപ്‌നയും സന്ദീപും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി സെക്രട്ടേറിയേറ്റിലേക്ക് എത്തിയിരിക്കുന്നത്. കള്ളക്കടത്ത് നടന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ പ്രതികള്‍ ശിവശങ്കറിന്റെ ഔദ്യാഗിക ഓഫീസില്‍ എത്തിയെന്നാണ് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+