എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാപ്പാഞ്ഞിക്ക് മോദിയുടെ സാദൃശ്യം... ബിജെപി പ്രതിഷേധം... എന്താണ് പാപ്പാഞ്ഞി?

Google Oneindia Malayalam News

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിയുടെ വലിയൊരു പ്രശ്‌നം കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ പാപ്പാഞ്ഞിക്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നു. ബിജെപി ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാപ്പാഞ്ഞിയുടെ രൂപം മാറ്റണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നത്.

ഇതേ തുടര്‍ന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചിന്‍ കാര്‍ണിവലിലെ പ്രധാന പരിപാടിയാണ് ഈ പാപ്പാഞ്ഞി. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍. വിശദമായ വിവരങ്ങളിലേക്ക്....

1

കൊച്ചിന്‍ കാര്‍ണിവലിലെ പ്രധാന കാര്യമാണ് പാപ്പാഞ്ഞി കത്തിക്കല്‍ ആഘോഷം. ഡിസംബര്‍ 31ന് രാത്രിയാണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ ഛോട്ടാ മുംബൈ സിനിമയുടെ ക്ലൈമാക്‌സില്‍ അത്തരമൊരു കാര്യം കാണിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയിട്ടാണ് ഈ പാപ്പാത്തിയെ കത്തിക്കല്‍ ഫോര്‍ട്ടു കൊച്ചിയില്‍ നടക്കുക. കൊച്ചിക്കാര്‍ മാത്രം സാക്ഷിയാവുന്ന ഒരാഘോഷം മാത്രമല്ല ഇത്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ആളുകള്‍ പാപ്പാഞ്ഞിയെ കത്തിക്കല്‍ കാണാന്‍ എത്താറുണ്ട്.

2

പുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷിപുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷി

എന്താണ് ഇതിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍, പാപ്പാഞ്ഞി കത്തിക്കല്‍ ആഘോഷം കൊച്ചിയില്‍ മാത്രം നടക്കുന്ന കാര്യമാണ്. പുതുവത്സരത്തിലേക്ക് കാലെടുത്ത് വെക്കും മുമ്പ് കൊച്ചിക്കാര്‍ മതിമറന്ന് ആഘോഷിക്കുന്ന വേളയാണിത്. ഡിസംബര്‍ പന്ത്രണ്ടിന് രാത്രി 12 മണിക്കാണ് പാപ്പാഞ്ഞിയെ കത്തിക്കുക. ഈ വാക്കിന് പിന്നിലും രസകരമായ കാര്യങ്ങളുണ്ട്. പാപ്പാഞ്ഞി എന്നത് പോര്‍ച്ചുഗീസ് വാക്കാണ്. മുത്തച്ഛന്‍ എന്ന അര്‍ഥമാണ് ഇതിനുള്ളത്. രസകരമായ ഒരു ചരിത്രം ഇതിനുണ്ട്. 16ാം നൂറ്റാണ്ട് മുതല്‍ 17 വരെ വരെ കൊച്ചിയില്‍ ഒരു പോര്‍ച്ചുഗീസ് കോട്ടയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സംഭവം.

3

ഇമ്മാനുവല്‍ കോട്ട എന്നായിരുന്നു ഇതിന്റെ പേര്. ഇവിടെ ഒന്നാകെ പോര്‍ച്ചുഗീസ് സംസ്‌കാരം പടരുകയാണ് പിന്നീട് ചെയ്തത്. ഇക്കാലയളവില്‍ കൊച്ചിക്കാരുടെ മലയാളത്തില്‍ പാപ്പാഞ്ഞി കടന്നുകയറുകയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ പുതുവത്സരം ആഘോഷിച്ചിരുന്നത് യൂറോപ്പ്യന്‍ രീതിയിലായിരുന്നു. കൊച്ചിക്കാര്‍ അതിന് കുറച്ച് മലയാളി തനിമയും ചേര്‍ത്താണ് ഈ രൂപത്തിലെത്തിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരും, ബ്രിട്ടീഷുകാരും കൊച്ചി ഭരിച്ചിരുന്നു. അന്നൊന്നും മാറാത്തത്തായിരുന്നു യൂറോപ്യന്‍ രീതിയിലുള്ള പുതുവര്‍ഷ ആഘോഷം.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

തുടരെ ആഘോഷിച്ച് വന്ന രീതി പിന്നീട് കൊച്ചിക്കാരുടെ സംസ്‌കാരത്തിന്റെ ഭാഗമാവുകയായിരുന്നു. 1980കളില്‍ കൊച്ചിയില്‍ കാര്‍ണിവലിന്റ ഭൊഗമായി ഫോര്‍ട്ടുകൊച്ചി കടല്‍ തീരത്ത് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിന് അര്‍ത്ഥം കൂടിയുണ്ട്. വിടപറയുന്ന വര്‍ഷത്തിന്റെയോ, കാലത്തിന്റെയോ പ്രതീകമായിട്ടാണ് പാപ്പാഞ്ഞി കത്തുന്നത്. യൂറോപ്പിലെ വൃദ്ധന്റെ രൂപമാണ് പാപ്പാഞ്ഞിക്കുള്ളത്. ഓരോ വര്‍ഷവും ഇത് കാണാനെത്തുന്നവരുടെ എണ്ണവും പെരുകി കൊണ്ടിരിക്കുകയാണ്.

5

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 2012 മുതല്‍ പാപ്പാഞ്ഞി നിര്‍മാണത്തില്‍ കലാകാരന്മാരെ പങ്കെടുപ്പിച്ചിരുന്നു. ഫോര്‍ട്ടു കൊച്ചിയിലെ കള്‍ച്ചറല്‍ ടൂറിസം സ്ഥാപനമായ ഗ്രീനിക്‌സ് വില്ലേജാണ് പാപ്പാഞ്ഞി നിര്‍മാണത്തിന്റെ സ്‌പോണ്‍സര്‍. കഴിഞ്ഞ നാല് തവണയും ഇവര്‍ തന്നെയായിരുന്നു സ്‌പോണ്‍സര്‍. ഒരു ലക്ഷത്തില്‍ അധികം പേര്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാനെത്താറുണ്ട്. ഇതിന് ജാതിയോ, മതമോ ഇല്ല. എല്ലാ മതസ്ഥരും ഈ ആഘോഷത്തിന്റെ ഭാഗമാവും. ഇത്തവണയാണ് ബിജെപി പക്ഷേ വിവാദവുമായി എത്തിയിരിക്കുന്നത്.

6

ഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചുഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചു

ബിജെപി പറയുന്നത് ഇപ്രകാരമാണ്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ട്. ഇത് അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്ന് ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജു പറയുന്നു. മോദിയെ അധിക്ഷേപിക്കാനായി മനപ്പൂര്‍വം ചെയ്തതാണ് ഇക്കാര്യം. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും ഷൈജു പറഞ്ഞു. അതേസമയം പാപ്പാഞ്ഞിയുടെ രൂപം മാറ്റാമെന്ന് പ്രതിഷേധത്തെ തുടര്‍ന്ന് സംഘാടക സമിതി അറിയിച്ചതായും ഷൈജു വ്യക്തമാക്കി.

Ernakulam
English summary
what is pappanji, that bjp says look like pm modi, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X