• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹത

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ 22 വയസുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെടുത്തതില്‍ സര്‍വ്വത്ര ദുരൂഹത. പ്രതിയെന്നു സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയിലായെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും കൃത്യത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് രക്ഷപ്പെടാനിരിക്കെയാണ് അര്‍ഷാദ് പൊലീസിന്റെ പിടിയിലാകുന്നത്. അര്‍ഷാദിന്റെ സഹായിയായ അശ്വന്തിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരിത്തര്‍ക്കമാണ് സജീവ് കൃഷ്ണയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളും പ്രതിയും ലഹരി മരുന്ന് അടിമകളാണെന്നും പൊലീസ് പറയുന്നു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

1

കാക്കനാട് ഇന്‍ഫോപാര്‍ക്കിനടത്തുള്ള 20 നില ഫ്‌ളാറ്റിന്റെ 16-ാം നിലയില്‍ നിന്നാണ് മലപ്പുറം നിലമ്പൂര്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. 22 വയസ് മാത്രമാണ് സജീവ് കൃഷ്ണയുടെ പ്രായം. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണ് സജീവ് കൃഷ്ണന്‍. അമ്മ ജിഷ ഐ സി ഡി എസ് സൂപ്പര്‍വൈസറാണ്.

2

പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം രണ്ടാഴ്ച മാത്രമാണ് അര്‍ഷാദും സജീവും തമ്മില്‍ പരിചയമുള്ളൂ. സജീവ് കൃഷ്ണ താമസിച്ച മുകളിലെ നിലയില്‍ കുടുംബമായി താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടില്‍ വന്നു താമസിക്കുകയായിരുന്നു അര്‍ഷാദ് എന്നാണ് സജീവിന്റെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അംജദ് പറയുന്നത്. ആ കുടുംബവുമായി 16-ാം നിലയിലുള്ളവര്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

3

വന്നത് മുതല്‍ അര്‍ഷാദ് താഴെ താമസിച്ചിരുന്നവരുമായും നല്ല അടുപ്പമാണ് പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് സജീവ് ഒഴികെയുള്ള സംഘം കഴിഞ്ഞയാഴ്ച അവസാനം കൊടൈക്കനാലിലേക്കു വിനോദയാത്രക്ക് പുറപ്പെട്ടത്. ഈ സമയത്താണ് റൂമില്‍ ഒറ്റക്കായ സജീവിനൊപ്പം അര്‍ഷാദും താമസിക്കാനെത്തുന്നത്. സജീവിനെ ഫോണില്‍ വിളിച്ച സമയത്താണ് ഇക്കാര്യം വ്യക്തമായത് എന്ന് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു.

4

കൊലപാതകം നടന്നു എന്ന് കരുതുന്ന ദിവസത്തിന്റെ തലേന്ന് രാത്രി 11.50 വരെയും സജീവുമായി സംസാരിച്ചിരുന്നതായാണ് അംജത് പറയുന്നത്. ചൊവ്വാഴ്ച വീണ്ടും സജീവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതേസമയം സജീവിന്റെ ഫോണില്‍ നിന്ന് മെസേജ് വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് സജീവ് സാധാരണഗതിയില്‍ മെസേജ് അയക്കുമ്പോള്‍ ഉപയോഗിക്കുന്ന ശൈലി അല്ലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

5

ഇത് ഇവരിലും സംശയം ജനിപ്പിച്ചു. മറ്റൊരു സുഹൃത്തിന്റെ മുറിയിലാണെന്നും എത്താന്‍ വൈകുമെന്നുമായിരുന്നു മെസേജ്. അതിനിടയില്‍ ഇടക്ക് വിളിക്കാന്‍ ശ്രമിക്കുമ്പോഴും ഫോണ്‍ ഓഫാകുകയും ഓണ്‍ ആകുകയും ചെയ്യുന്നുണ്ടായിരുന്നു. പലവട്ടം ശ്രമിച്ചിട്ടും കോള്‍ എടുക്കാതായതോടെയാണ് കെയര്‍ ടേക്കറോട് താക്കോലെടുത്തു മുറി തുറക്കാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

6

അംജദിന്റെ ബൈക്ക് വാങ്ങിയിരുന്ന അര്‍ഷാദ് അതിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് പയ്യോളി സ്വദേശിയായ പൊലീസ് വീട്ടിലും മറ്റു ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അര്‍ഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് തുടങ്ങിയ പല കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

7

അര്‍ഷാദ് രണ്ട് മാസം മുന്‍പ് വീടുവിട്ടുപോയതാണെന്ന് പിതാവ് കെ കെ റസാഖ് പറഞ്ഞു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണ് അര്‍ഷാദ് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 10 ദിവസം മുന്‍പ് അര്‍ഷാദ് ഭാര്യയ്ക്ക് സന്ദേശമയച്ച് തിരികെ വരാന്‍ 500 രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ല.

Recommended Video

cmsvideo
  അഭിമാനം വേണം ; അടിമത്തം തുടച്ചുനീക്കണം

  ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

  Ernakulam
  English summary
  who is arshad? mystery behind the body of Sajeev Krishna was found dead in a flat in Kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X