തെരുവുനായക്ക് തീറ്റകൊടുത്തു, വിദേശ വനിതയ്ക്കെതിരെ അയല്‍വാസിയുടെ അക്രമണം, ഒടുവില്‍ സംഭവിച്ചത്
കൊച്ചി: കളമശ്ശേരിയില്‍ വിദേശ വനിതയ്ക്ക് നേരെ അയല്‍വാസിയുടെ ആക്രമണം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമെന്ന് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. എച്ച്എംടി കോളനിക്ക് സമീപത്ത് താമസിക്കുന്ന മലേഷ്യക്കാരിയായ പൂജ തെരാഷ് സ്റ്റാന്സ്ലസിന് നേരത്തെ ആക്രമണമുണ്ടായത്. ഇവര്‍ മൂന്ന് വര്‍ഷത്തോളം ഇവിടെ സ്ഥിര താമസക്കാരിയാണ്. അയല്‍വാസി തന്നെ മരത്തടി കൊണ്ട് അടിക്കാന്‍ വന്നുവെന്ന് ഇവര്‍ പറയുന്നു. വളരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. വീട്ടില്‍ വരെ വന്ന് ആക്രമിക്കാന്‍ നോക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. അസഭ്യവര്‍ഷവും നടത്തിയെന്നും യുവതി പറയുന്നു.

അയല്‍വാസിയില്‍ നിന്നും വധഭീഷണിയുണ്ടെന്ന് കാണിച്ച് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒപ്പം കമ്മീഷണര്‍ക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കളമശേരി സിഐയ്ക്ക് പക്ഷേ പരാതി ലഭിച്ചിട്ടില്ല. ഇവര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെത്തിയത്. ഇറ്റാലിയന്‍ പൗരനുമായി കേരളത്തില്‍ വെച്ച് പരിചയമാവുകയും, ഇവര്‍ കളമശ്ശേരിയിലെ കോളനിക്ക് സമീപം വീട് വാങ്ങി താമസിക്കുകയുമായിരുന്നു. ഇവരുടെ പങ്കാളി നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇവര്‍ക്കൊപ്പം കൂട്ടിനുള്ളത് ഒരു നായയാണ്. കടുത്ത മൃഗസ്നേഹി കൂടിയാണ് ഇവര്‍. ഇവര്‍ സമീപത്തുള്ള നായകള്‍ക്ക് തീറ്റ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ ഒരു നായക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ നായ ക്ഷീണിച്ച് മെലിഞ്ഞത് കൊണ്ടാണ് തീറ്റ കൊടുത്തതെന്ന് മലേഷ്യന്‍ യുവതി പറയുന്നു. എന്നാല്‍ അത് അയല്‍വാസിക്ക് ഇഷ്ടപ്പെട്ടില്ല. അലി എന്ന ഇയാള്‍ യുവതിയെ ഇതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു. അതേസമയം താന്‍ നായയുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. അതുകൊണ്ട് മാത്രമാണ് അടി ഏല്‍ക്കാതിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
അയല്‍വാസി ആക്രമിക്കാന്‍ വന്ന വിവരം ഇയാളുടെ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അക്കാര്യത്തില്‍ തന്നോട് ക്ഷമാപണം നടത്താന്‍ പോലും തയ്യാറായില്ലെന്ന് പൂജ തെരാഷ് പറയുന്നു. ഇവര്‍ പോലീസിനെ വിളിക്കാന്‍ തന്നെ വെല്ലുവിളിക്കുകയാണ് ചെയ്തത്. താന്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. പതിനഞ്ച് മിനുട്ടിനകം പോലീസ് ഇവിടെയെത്തിയെങ്കിലും നടപടിയൊന്നും എടുത്തില്ല. ഔദ്യോഗികമായി പരാതി നല്കാന് ആവശ്യപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം ഇയാള്‍ തന്റെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പൂജ വെളിപ്പെടുത്തി. ഇതോടെയാണ് കേസുമായി ശക്തമായി മുന്നോട്ട് പോകാന്‍ ഇവര്‍ തീരുമാനിച്ചത്.
പോലീസ് പോയി അരമണിക്കൂറിനുള്ളില്‍ അലി തന്റെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്നുവെന്നും, വീടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയെന്നും പൂജ പറയുന്നു. തന്റെ വീട്ടില്‍ അനാശാസ്യം നടത്തുകയാണ് എന്നൊക്കെയായിരുന്നു ഇയാളുടെ അധിക്ഷേപം. അതേസമയം നായകള്‍ക്ക് തീറ്റ കൊടുക്കുന്നതില്‍ കുറ്റകരമല്ല. അതുകൊണ്ട് പ്രദേശത്തെ തെരുവ് നായ്ക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഒപ്പം തനിക്കും സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയപ്രകാരം അലിക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Recommended Video
അതേസമയം പ്രദേശത്ത് തെരുവുനായ്ക്കളുടെ കടുത്ത ശല്യമുണ്ടെന്നും, ഇവര്‍ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് അത് വര്‍ധിച്ചിരിക്കുകയാണെന്നും അലി ആരോപിക്കുന്നു. ഇവര്‍ ഭക്ഷണം നല്‍കുന്നത് കാരണം നായ്ക്കളുടെ ശല്യം തന്നെയും കുടുംബത്തെയും വരെ ബാധിച്ച് തുടങ്ങിയിരിക്കുകയാണ്. അത് മക്കളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ വരെ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന കാര്യം അലി നിഷേധിച്ചു. നായയെ ഓടിച്ച് വിടാന്‍ താന്‍ നോക്കിയിട്ടുണ്ടെന്നും, വേറൊന്നും ചെയ്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications