എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദ്ഘാടനത്തിന് മുമ്പേ ലോകം മുഴുവന്‍ ഹിറ്റായി കേരളത്തിലെ ഈ പുസ്തക കട, ചിത്രം പങ്കുവച്ച് പൗലോ കൊയ്‌ലോ..!

Google Oneindia Malayalam News

ആലുവ: എറണാകുളം ആലുവയില്‍ ഇനിയും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാത്ത പുസ്തകടയുടെ ചിത്രം പങ്കുവച്ച് പ്രശ്‌സ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വണ്‍സ് അപ്പോണ്‍ എ ടൈം എന്ന ബുക്ക് സ്റ്റാളിന്റെ ചിത്രമാണ് പൗലോ കൊയ്‌ലോ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. ഇതോടെ ലോകമെമ്പാടുമുള്ള വായനക്കാര്‍ ഈ പുസ്തക കടയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കുകയാണ്.

 Paulo Coelho

ആലുവ പെരുമ്പാവൂര്‍ ബസ് റൂട്ടില്‍ റൂറല്‍ എസ്പി ഓഫീസിന് സമീപമാണ് ഈ ബുക്ക് സ്റ്റാള്‍. ഈ കടയുടെ നിര്‍മ്മാണ രീതിയാണ് ഏവരെയും ആകര്‍ഷിച്ചത്. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് അടക്കമുള്ള നാല് പുസ്തകങ്ങള്‍ അടുക്കിവെച്ച രീതിയിലായിരുന്നു ബുക്സ്റ്റാളിന്റെ നിര്‍മ്മാണ രീതി. ജെകെ റൗളിങ്ങിന്റെ ഹാരിപോട്ടര്‍, ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്, ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.

ചൂണ്ടി സ്വദേശി എ അജിത് കുമാര്‍, ഭാര്യ വി എം മഞ്ജു എന്നിവരാണ് ഈ ബുക്ക് സ്റ്റാളിന്റെ ഉടമകള്‍. ഏകദേശം രണ്ട് കോടി രൂപ മുതല്‍ മുടക്കിയാണ് ഈ ബുക് സ്റ്റാള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവര്‍ 13 വര്‍ഷം മുമ്പ് ജോലി രാജിവച്ച് എഞ്ചിനിയറിംഗ് ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു അക്കാദമി നടത്തുകയാണ്. അജിത് കുമാര്‍ വൈദ്യുതി ബോര്‍ഡില്‍ അസി.എന്‍ജിനിയറായിരുന്നു. ഭാര്യ മഞ്ജു ടിസിഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു.

വായനയിലുള്ള കമ്പമാണ് ദമ്പതികളെ പുസ്തക കച്ചവടത്തിലേക്ക് നയിച്ചത്. മലയാളം, ഇംഗ്ലീഷ. ഹിന്ദി പുസ്തകങ്ങളാണ് ഇവിടെ ലഭിക്കുക. കൂടാതെ വണ്‍സ് അപ്പോണ്‍ എ ടൈം എന്ന പേരില്‍ പുറത്തിറങ്ങുന്ന നോട്ട് ബുക്കുകളും ലഭിക്കും. പുസ്തക രൂപത്തിലുള്ള ലൈറ്റ് ഷെഡുകള്‍, കരിങ്കല്‍ ഗുഹകള്‍ എന്നിവയൊക്കെ ഈ പുസ്തക കടയുടെ പ്രത്യേകതയാണ്. പറവൂര്‍ ചാത്തനാട് സ്വദേശി റോയി തോമസും, ആലുവ സ്വദേശി കെകെ വിനോദ് കുമാറുമാണ് കെട്ടട്തിന്റെ രൂപ കല്‍പ്പന നിര്‍വഹിച്ചത്. കട ജൂലൈ ആദ്യവാരം തുറന്നു പ്രവര്‍ത്തിക്കും.

Ernakulam
English summary
Writer Paulo Coelho share a picture of the bookstore that set to be open in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X