കൊച്ചിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ വെട്ടിയ ശേഷം; ദേഹത്താകെ മുറിവുകള്‍
കൊച്ചി: നഗരമധ്യത്തിലെ തിരക്കേറിയ റോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചത്. കൊച്ചിയിലെ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം നടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയുടെ മുന്നില്‍ വൈകീട്ട് ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം നടത്. പാതയോരത്തിന് സമീപമുള്ള പോസ്റ്റില്‍ വന്നിരുന്നതിന് ശേഷം യുവാവ് കഴുത്തറുത്ത് മരിക്കുകയായിരുന്നു.

അതേസമയം സുഹൃത്തിനെ ഇയാള്‍ എന്തിനാണ് ആക്രമിച്ചതെന്നുള്ളതിന്റെ കാരണം പോലീസ് അന്വേഷിക്കുകയാണ്. പരിക്കേറ്റ സുഹൃത്ത് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പോലീസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവ് റോഡിലേക്ക് എത്തുന്നതും ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.
ആത്മഹത്യ ചെയ്ത ക്രിസ്റ്റഫറും ആക്രമിക്കപ്പെട്ട സുഹൃത്തും ഒരുമിച്ച് ജോലി ചെയ്യുന്നവരാണെന്ന് പോലീസ് സൂചന നല്‍കുന്നുണ്ട്. ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കലൂര്‍ മാര്‍ക്കറ്റിന് മുന്നിലെ ഒരു പോസ്റ്റിന് ചുവട്ടില്‍ വന്നിരുന്ന ക്രിസ്റ്റഫര്‍ ആരെങ്കിലും തടയുന്നതിന് മുമ്പ് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞുവീണ ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവാവിന്റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തി കൊണ്ട് കൈയ്യിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.












Click it and Unblock the Notifications