പ്രശാന്തുമായി 300 കോടിയുടെ കരാര്‍? കെസിആറിന്റെ മറുപടി ഇങ്ങനെ, എട്ട് വര്‍ഷമായി ആ ബന്ധം തുടരുന്നു
ഹൈദരാബാദ്: കെ ചന്ദ്രശേഖര റാവു തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തെറ്റ് കെസിആര്‍ ആകെ പ്രതിരോധത്തിലാണ്. ബിജെപി സംസ്ഥാനം പിടിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ പ്രശാന്ത് കിഷോറുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുകയാണ്. തെലങ്കാനയില്‍ കെസിആറിനെ വിജയിപ്പിക്കേണ്ടത് ഇനി പ്രശാന്തിന്റെ ചുമതലയാണ്. എന്നാല്‍ ഈ നീക്കം വലിയ വിവാദങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. കോടികളുടെ കരാറാണ് പ്രശാന്തുമായി കെസിആര്‍ ഉണ്ടാക്കിയതെന്ന് ബിജെപി അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഇതിന് മറുപടിയുമായി കെസിആര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കെസിആര്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിനാണ് ഈ സഖ്യമെന്ന് കെസിആര്‍ പറയുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ടിആര്‍എസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. അദ്ദേഹവുമായി ആര്‍ക്കാണ് പ്രശ്നങ്ങള്‍ ഉള്ളത്. എന്തിനാണ് പ്രശാന്തിനെ അവരൊരു ബോംബായി കാണുന്നത്. ഇങ്ങനെ കരയുന്നതെന്തിനാണെന്നും കെസിആര്‍ പരിഹസിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അതിരൂക്ഷമായി കെസിആര്‍ വിമര്‍ശിച്ചിരുന്നു. മോദി തെലങ്കാനയുടെ കാര്യം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍, അദ്ദേഹത്തെ കേന്ദ്രത്തില്‍ നിന്ന് മാറ്റാന്‍ അറിയാമെന്നും ചന്ദ്രശേഖര്‍ റാവു വെല്ലുവിളിച്ചിരുന്നു.
താന്‍ പ്രശാന്തുമായി കിഷോറുമായി 300 കോടിയുടെ കരാറുണ്ടാക്കിയെന്നാണ് ആരോപണം. അതൊക്കെ അസംബന്ധമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി പ്രശാന്ത് കിഷോര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. പണം കൊടുത്ത് പണിയെടുക്കുന്നയാളല്ല പ്രശാന്ത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്നും കെസിആര്‍ വ്യക്തമാക്കി. കിഴിഞ്ഞ കെസിആറിന്റെ ഫാംഹൗസില്‍ വെച്ച് ഇരുവരം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തെലങ്കാനയില്‍ വന്‍ വിജയം വീണ്ടും നേടാനാണ് കെസിആര്‍ പ്രശാന്തിനോട് നിര്‍ദേശിച്ചത്. മമതയുടെ മോഡലാണ് കെസിആര്‍ സ്വീകരിച്ചിരിക്കുന്നത്.
ബിജെപിക്കെതിരെ ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ കെസിആര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് സ്വന്തം സംസ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കണം. നേരത്തെ പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ പോലും കെസിആര്‍ തയ്യാറായിരുന്നില്ല. മോദി തിരഞ്ഞെടുപ്പിന് വേണ്ടി വേഷം കെട്ടിയിറങ്ങുകയാണെന്നും, അതിനപ്പുറം അദ്ദേഹത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്നും ചന്ദ്രശേഖര റാവു വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളായ ഉദ്ധവ് താക്കറെ, ശരത് പവാര്‍, ഹേമന്ദ് സോറന് എന്നിവരുമായി എല്ലാം കെസിആര്‍ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കുന്ന നിയമസാ തിരഞ്ഞെടുപ്പിനായി ഐപാക്ക് ടിആര്‍എസ്സുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചന. അതിന് വേണ്ട ഗ്രൗണ്ട് വര്‍ക്കും ആരംഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications