• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന കോണ്‍ഗ്രസിന് കിട്ടില്ല; സുനിലിന്റെ നിര്‍ണായക സര്‍വേ, ഇവര്‍ തോല്‍ക്കും, മാറേണ്ടത് ഇക്കാര്യം!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വലിയ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ നടക്കുകയാണ്. രാഹുല്‍ ഗാന്ധി നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തെ തന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരം പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സര്‍വേ പറയുന്നു.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

അത് മാത്രമല്ല നിര്‍ണായകമായ മണ്ഡലങ്ങളില്‍ പാര്‍ട്ടി തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. രാഹുലിന് നല്‍കിയ സര്‍വേ റിപ്പോര്‍ട്ടിനെ കുറിച്ചാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച. നിരവധി പേരാണ് പാര്‍ട്ടി വിടാന്‍ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ട്ടി വിട്ടതെല്ലാം ഈ സര്‍വേയുടെ പേരിലാണ്. വിശദമായ വിവരങ്ങളിലേക്ക്...

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

1

കോണ്‍ഗ്രസ് പല മണ്ഡലങ്ങളും കൈവിടുമെന്നാണ് സുനിലിന്റെ സര്‍വേയിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ നോക്കിയ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രശാന്തിന്റെ ടീമിലെ പ്രമുഖനായിരുന്ന സുനില്‍ കനുഗോലുവിനെ പാര്‍ട്ടി കൊണ്ടുവന്നത്. കര്‍ണാടകവും തെലങ്കാനയും അദ്ദേഹം തന്ത്രമൊരുക്കുന്ന സംസ്ഥാനങ്ങളാണ്. രണ്ടിടത്തും കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ടെന്നാണ് സുനിലിന്റെ സര്‍വേയില്‍ പറയുന്നത്. തെലങ്കാനയില്‍ പല എംഎല്‍എമാരും തോല്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്.

2

സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം മാറിയത് സര്‍വേയില്‍ പ്രതിഫലിച്ചിട്ടുണ്ട്. മുഖ്യ പ്രതിപക്ഷമായി ബിജെപി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ആ സ്ഥാനം നഷ്ടമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ അതിന്റെ സൂചനയുണ്ടായിരുന്നു. പ്രധാനപ്പെട്ട ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ടിആര്‍എസ്സിനെ ബിജെപി തകര്‍ക്കുകയും ചെയ്തു. മത്സരം ടിആര്‍എസും ബിജെപിയും തമ്മിലായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവുന്നില്ല. രേവന്ത് റെഡ്ഡിയും നേതൃത്വത്തിലെ വലിയൊരു വിഭാഗവും തമ്മില്‍ അകന്നിരിക്കുകയാണ്

3

കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റുകള്‍ ആറെണ്ണം നഷ്ടമാകുമെന്നാണ് സുനിലിന്റെ സര്‍വേയിലുള്ളത്. ആറ് എംഎല്‍എമാര്‍ ഇത്തവണയും മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് സുനില്‍ പറയുന്നു. നല്‍ഗൊണ്ട ജില്ലയിലെ പല സീറ്റുകളിലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്. നല്‍ഗൊണ്ട കോണ്‍ഗ്രസിന് വലിയ ആധിപത്യമുള്ള സംസ്ഥാനമാണ്. പക്ഷേ ഇത്തവണ അനുകൂല സാഹചര്യമല്ല ഇവിടെയെന്നാണ് വിലയിരുത്തല്‍. അതേസമയം ഒരേ സ്ഥാനാര്‍ത്ഥികളെ തന്നെ ഇവിടെ നിര്‍ത്തിയാല്‍ തോല്‍ക്കുമെന്നാണ് രാഹുലിനോട് സുനില്‍ പറഞ്ഞിരിക്കുന്നത്.

4

പുതിയ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളിലേക്കായി പരിഗണിക്കണമെന്നാണ് സുനില്‍ കനുഗോലു വെച്ചിരിക്കുന്ന നിര്‍ദേശം. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ ഇങ്ങനൊരു സര്‍വേ നടന്നത് ചോര്‍ന്നതോടെ വലിയ തോതില്‍ രാജി നടന്നിരിക്കുന്നത്. പ്രമുഖ നേതാവ് ദസോജു ശ്രാവണ്‍ മാണിക്കം ടാഗോറും സുനിലും ചേര്‍ന്ന് നേതാക്കളെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചതെന്നാണ് ആരോപിക്കുന്നത്. ശ്രാവണ്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ടു. സര്‍വേ എന്ന പേരില്‍ രേവന്ത് റെഡ്ഡിക്ക് അനുകൂലമായ കാര്യങ്ങളാണ് ഇവര്‍ എടുക്കുന്നതെന്നാണ് ശ്രാവണ്‍ പറയുന്നത്.

5

അതേസമയം ശ്രാവണ്‍ മാത്രമല്ല പാര്‍ട്ടിയിലെ നല്ലൊരു ശതമാനം ആളുകളും രേവന്തിന്റെ നേതൃത്വത്തെ തള്ളുന്നുണ്ട്. സീനിയര്‍ നേതാക്കളൊക്കെ ബിജെപിയിലേക്കാണ് പോകുന്നത്. രേവന്തിന് ഇഷ്ടമുള്ളത് പോലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാം എന്നതിന് സൗകര്യം ചെയ്ത് കൊടുക്കുകയാണ് സുനില്‍ എന്നാണ് പരാതി. ഏഴ് നേതാക്കള്‍ വരെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. വൈഎസ് രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന നേതാവ് കൂടി പാര്‍ട്ടി വിടുമെന്നാണ് സൂചന. റെഡ്ഡി വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തന്നെ രേവന്തിനോടുള്ള അകല്‍ച്ചയെ തുടര്‍ന്നാണ്.

6

പാര്‍ട്ടി നേതാക്കള്‍ മൂന്ന് തട്ടിലായി കിടക്കുന്ന അധികാര കേന്ദ്രത്തില്‍ ആകെ നിരാശയിലാണ്. രേവന്തിനും മുകളില്‍ മാണിക്കം ടാഗോറും അതിനും മുകളില്‍ സുനില്‍ കനുഗോലുവുമുണ്ട്. ഇതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ സംസ്ഥാന രാഷ്ട്രീയം കനുഗോലു പറയുന്നത് പോലെയല്ലെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നു. രാഹുല്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാനത്ത് നിര്‍ദേശിക്കുമെന്നാണ് സൂചന. 2019 മുതല്‍ കോണ്‍ഗ്രസിന് 12 എംഎല്‍എമാരെയാണ് നഷ്ടമായത്. അതെല്ലാം പോയത് ടിആര്‍എസ്സിലേക്കാണ്. കോണ്‍ഗ്രസിലെ ഈ തകര്‍ച്ച ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്.

ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!

English summary
congress gets a warning from sunil kanugolu in telangana, rahul gandhi gets the survey reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X