പരീക്ഷ; മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

കോളേജ് പ്രിന്‍സിപ്പള്‍ ഭീഷണിപ്പെടുത്തിയ ശേഷം സുരേഷ് ആകെ നിരാശനായാണ് കാണപ്പെട്ടതെന്ന് കൂട്ടുകാര്‍ പറഞ്ഞു. പ്രിന്‍സിപ്പാളിനെ കണ്ടതിന് പിന്നാലെ സുരേഷ് അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. വിഷമിക്കാന്‍ ഒന്നുമില്ലെന്നും, എല്ലാം മറന്ന് ഇന്റേണല്‍ പരീക്ഷയില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചാണ് അമ്മ ഫോണ്‍ വെച്ചത്. ഫോണ്‍ വെച്ച ശേഷം സുരേഷ് കൂട്ടുകാര്‍ക്കൊപ്പം കുറച്ചുനേരം പഠിച്ചു.
എന്നാല്‍ രാത്രി പത്തരയോടെ ജനല്‍ കര്‍ട്ടന്‍ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി സുരേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. വാതില്‍ അകത്തുനിന്നും പൂട്ടിയത് ശ്രദ്ധിച്ച സഹപാഠിയാണ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയവര്‍ കണ്ടത് സുരേഷ് തൂങ്ങിയാടി നില്‍ക്കുന്നതാണ്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ ഏകമകനായ സുരേഷ് മാനേജ്‌മെന്റ് ക്വാട്ടയിലാണ് കോളേജില്‍ പ്രവേശനം നേടിയത്. നാല്‍ഗോണ്ട ജില്ലയിലെ കാമിനേനി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. പ്രിന്‍സിപ്പാള്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രകടനം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുരേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications