കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടവടയിലെ ടൂറിസം മേഖലയിൽ പൊൻ തൂവൽ; ഇനി പ്രകൃതി ചികിത്സയും, മള്‍ട്ടി അമിനിറ്റി ഹബ്ബ് പൂർത്തിയായി

Google Oneindia Malayalam News

വട്ടവട: വട്ടവടയിലെ കാലാവസ്ഥയും വിനോദ സഞ്ചാര സാധ്യതകളും തേടിയെത്തുന്നവര്‍ക്ക് ഇനി ആയുര്‍വ്വേദത്തിന്റെ സുഗന്ധകൂട്ടുകളെക്കൂടി അറിഞ്ഞ് മടങ്ങാന്‍ അവസരം. ആയുര്‍വ്വേദ ചികിത്സ രീതികള്‍ക്ക് പ്രാധാന്യം നല്‍കി വട്ടവടയില്‍ ആരംഭിക്കുന്ന മള്‍ട്ടി അമിനിറ്റി ഹബ്ബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വട്ടവട ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഒരു നവീന പദ്ധതിയെന്ന നിലയിലാണ് മള്‍ട്ടി അമിനിറ്റി ഹബ്ബ് ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യനെ ശീലിപ്പിക്കുക, ആയുര്‍വ്വേദ ചികിത്സാ രീതികളെ ജീവിതത്തിന്റെ ഭാഗമാക്കുക, പുതുതലമുറയെ ആയുര്‍വ്വേദ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മള്‍ട്ടി അമിനിറ്റി ഹബ്ബ് പ്രവര്‍ത്തിക്കുക. കൊട്ടക്കമ്പൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അമിനിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം ജൂലൈയോടെ ആരംഭിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

Multi Aminity hub

2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ 1.48 കോടി രൂപ മുതല്‍ മുടക്കിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 5800 ചതുരക്ര വിസ്തീര്‍ണ്ണത്തില്‍ രണ്ടു നിലകളിലായിട്ടാണ് കെട്ടിട സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആയുര്‍വ്വേദത്തോടൊപ്പം ഹോമിയോ ഡിസ്‌പെന്‍സറിയും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. വട്ടവടയിലെ പൊതുജനങ്ങള്‍ക്കും, ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ സേവനം ലഭിക്കത്തക്ക വിധമാണ് ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുക.

വിദേശീയര്‍ക്കും സ്വദേശിയര്‍ക്കും കിടത്തി ചികിത്സക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും അമിനിറ്റി ഹബ്ബില്‍ ഒരുക്കിയിട്ടുണ്ട്. ആയുര്‍വ്വേദ മസ്സാജിങ്ങ്, താമസിച്ചു നടത്താവുന്ന മറ്റു ചികിത്സ രീതികള്‍, ആയുര്‍വ്വേദ ടൂറിസം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി മികച്ച സൗകര്യങ്ങളോടെ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. താമസിച്ച് ചികിത്സ നടത്താനുള്ള 25 മുറികളും മസ്സാജിങ്ങിന് പ്രത്യേകതരം മുറികളും ചികിത്സാ കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നു.

അത്യാധുനിക രീതയിലുള്ള ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മികച്ച വരുമാന മാര്‍ഗ്ഗം ചികിത്സ കേന്ദ്രത്തിലൂടെ പഞ്ചായത്തിന് ലഭിക്കുകയും ചെയ്യും. കൊട്ടക്കമ്പൂരില്‍ രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് ചികിത്സകേന്ദ്രം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനം ആരംഭിക്കുന്നതിനോടൊപ്പംതന്നെ ഔഷധ സസ്യങ്ങളുടെ ഉദ്യാനം തന്നെ അമിനറ്റി ഹബ്ബിനോട് ചേര്‍ന്ന് നിര്‍മ്മിക്കും.

English summary
Idukki Local News about physiotherapy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X