Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പ്രണയപ്പക; ടിടിസി വിദ്യാര്‍ത്ഥിയെ വെട്ടി യുവാവ്, ഒളിവില്‍ പോയ പ്രതി അകത്തായത് ഇങ്ങനെ

ആല്‍ബിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് അകറ്റിനിര്‍ത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ttc

ഇടുക്കി: ടി ടി സി വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. പ്രണയപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് വടകരപതി പശിലക്കല്ല് സ്വദേശി ആല്‍ബിന്‍ ജെറാള്‍ഡ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പഴയ മൂന്നാര്‍ ടി ടി ഐയിലെ ഒന്നാം വര്‍ഷ ടി ടി സി വിദ്യാര്‍ത്ഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിയപുറത്താര്‍ പ്രിന്‍സിയെയാണ് ആല്‍ബിന്‍ വെട്ടിയത്.

സംഭവത്തിന് ശേഷം പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആക്രമണത്തിന് ശേഷം പ്രതി കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ച മൂന്ന് മണിയോടെ അതിശക്തമായ തണുപ്പ് സഹിക്കാനാവാതെ വന്നതോടെ ഇയാള്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട ടൂറിസ്റ്റ് ഗൈഡുമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പ്രിന്‍സിപ്പല്‍ എസ് ഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ഡ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ചെവിയിലും കവിളിലുമാണ് വെട്ടേറ്റത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ആല്‍ബിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് അകറ്റിനിര്‍ത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയപ്പകയുടെ പേരില്‍ ഒറ്റപ്പാലത്തും യുവതി ആക്രമണത്തിന് ഇരയായിരുന്നു. യുവതിയെ ബന്ധുവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കയറംപാറ സ്വാമി റോഡില്‍ വച്ചാണ് അക്രമമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഷംസത്തിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫിറോസിന്റെ ബന്ധുവിന്റെ മകളാണ് ഷംസത്ത്. ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഷംസത്തിന് പുതിയൊരു ബന്ധമുണ്ടെന്ന സംശയമാണ് അക്രമത്തിനിടയാക്കിയത്. ഇന്നലെ ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നതായും പൊലീസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+