ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് വീഴ്ച്ച: എസ് രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ

Google Oneindia Malayalam News

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനം. ഇടുക്കി ജില്ലാ കമ്മിറ്റി പുറത്താക്കലിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍. ദേവികുളത്തെ സ്ഥാനാര്‍ത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിനായി ശ്രമിച്ചെന്നാണ് പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നേരത്തെ തന്നെ രാജേന്ദ്രനെതിരെ പരാതിയുണ്ടായിരുന്നു. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിലും രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്

1

ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. അന്തിമ തീരുമാനം സംസ്ഥാന സമിതിയാണ് തീരുമാനിക്കുക. എസ് രാജേന്ദ്രന്‍ കുറച്ച് കാലമായി പാര്‍ട്ടി നേതൃത്വവുമായി അകലം പാലിക്കുകയാണ്. സിപിഎം നടപടിയെടുത്താല്‍ സിപിഐയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ എസ് രാജേന്ദ്രന്‍ കുറച്ച് നാളുകളായി പങ്കെടുക്കാറില്ല. ജില്ലാ സെക്രട്ടറി ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസ് രാജേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. പുറത്താക്കല്‍ ശുപാര്‍ശയിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ ആത്മാര്‍ത്ഥ ഒട്ടും ഉണ്ടായില്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരെ മുന്‍ എംഎല്‍എ വിട്ടുനിന്നു. വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. വേറെയും ഗുരുതരമായ കണ്ടെത്തലുകളാണ് രാജേന്ദ്രനെതിരെയുള്ളത്. ജാതി ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ജില്ലാ കമ്മിറ്റി നടപടിയെടുക്കാനായി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്. നേരത്തെ എംഎം മണി കടുത്ത പരാമര്‍ശങ്ങളാണ് രാജേന്ദ്രനെതിരെ നടത്തിയത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് രാജേന്ദ്രനെ പുറത്താക്കണമെന്ന് എംഎം മണി പരസ്യമായി തന്നെ പറഞ്ഞിരുന്നു.

നേരത്തെ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രന്‍ ദേവികുളം എംഎല്‍എയായ എ രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന് പറഞ്ഞിരുന്നു. ഇവര്‍ അന്വേഷണ കമ്മീഷന് തെളിവും നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ മാത്രം പ്രസ്താവനകള്‍ നടത്തുകയും, പാര്‍ട്ടിയുമായി സഹകരിക്കാത്തതും വലിയ പ്രശ്‌നമായിട്ടാണ് നേതൃത്വം കണ്ടത്. ഇതിനെതിരെയാണ് മണി അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ജനുവിര മൂന്നിന് ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നുണ്ട്. അതിന് മുന്നോടിയായി തന്നെ രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമുണ്ടായേക്കും. അതേസമയം തന്റെ ഭാഗം കേള്‍ക്കാതെയാണ് ജില്ലാ കമ്മിറ്റിയുടെ നടപടിയെന്നും, പാര്‍ട്ടിയുടെ എന്ത് തീരുമാനവും അനുസരിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

Recommended Video

cmsvideo
ശത്രു മിസൈലുകളും വിമാനങ്ങളും കത്തിച്ചാമ്പലാക്കുന്ന S400 India വിന്യസിക്കുന്നു. | Oneindia

Idukki
English summary
cpm idukki district committee recommends disciplinary action against s rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X