എക്‌സിറ്റ്‌പോള്‍ : ഇടുക്കിയില്‍ കോണ്‍ഗ്രസ് കണക്കുകള്‍ ഇങ്ങനെ... സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ്!!
തൊടുപുഴ: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ കൂട്ടികിഴിക്കലുകളുടെയും അവസാനഘട്ട കണക്കെടുപ്പിന്റെയും തിരക്കുകളിലാണ് സ്ഥാനാര്‍ത്ഥികളും അണികളും. എക്‌സിറ്റ്‌പോള്‍ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇടുക്കിയില്‍ വിജയ സാധ്യത കോണ്‍ഗ്രസിനാണ്. പുതിയ രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ഥമായി തങ്കള്‍ക്ക് അനുകൂലമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
എന്നാല്‍ പുരിപക്ഷം കുറഞ്ഞാലും സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ് എല്‍ ഡി എഫ് പ്രതീക്ഷ. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50,000 വോട്ടിനു മുകളില്‍ ലീഡ് നേടിയാണ് ജോയ്‌സ് വിജയിച്ചത്. അന്ന് കസ്തുരി രംഗന്‍ വിഷയങ്ങളിലടക്കം എല്‍ഡിഫിന് യുഡിഎഫിനെക്കാള്‍ മേല്‍കൈയുണ്ടായിരുന്നു ഇടുക്കിയില്‍. മൂവാറ്റുപുഴ,കോതമംഗലം,തൊടുപുഴ മണ്ഡലങ്ങള്‍ ഡീനിനെ പിന്തുണച്ചപ്പോള്‍ തോട്ടം മേഖലയുള്‍പ്പെടുന്ന ഉടുമ്പന്‍ച്ചോല,ഇടുക്കി,ദേവികുളം പീരുമേട് മണ്ഡലങ്ങളില്‍ ജോയ്‌സിന് വ്യകതമായ പൂരിപക്ഷം നിലനിര്‍ത്താന് സാധിച്ചു.
അന്ന് എഎപിയും എസ്ഡിപിഐയും ഉള്‍പ്പെടെ 16 സ്ഥാനാര്‍ത്ഥികള്‍ തിരിഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജോയ്‌സ് ജോര്‍ജിന്റെ പേരില്‍ അപരന്‍മാരായി മത്സരിച്ച രണ്ടുപേരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍മാത്രമായി അന്ന് 9,000 വോട്ടുകള്‍ക്ക് മുകളില്‍ നേടി. എഎപിയും എസ്ഡിപിഐയും പതിനായിരം വോട്ടുകള്‍ വീതം നേടി. തോട്ടം മേഖലയില്‍ ജോയ്‌സിന് വലിയരീതിയില്‍ സാധീനം കുറഞ്ഞു എന്ന് പറയാന്‍ സാധിക്കില്ല.
കരുനീക്കം ശക്തമാക്കി ബിജെപി; കർണാടകയിൽ കാലിടറി കോൺഗ്രസ്-ജെഡിഎസ് സഖ്യം, സർക്കാർ വീഴുമോ?
എന്നാല്‍ തൊടുപുഴയിലും മൂവാറ്റുപുഴയിലും ഡീന്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് നേടുമെന്നാണ് വിലയിരുത്തല്‍. കോതമംഗലത്തും വ്യകതമായ ലീഡ് ഡീന്‍ സ്വന്തമാക്കും.ദേവികുളം ഉടുമ്പന്‍ച്ചോല, പീരുമേട് മണ്ഡലങ്ങളില്‍ ജോയ്‌സിന് അനുകൂല സാഹചര്യങ്ങളാണ് ഉള്ളത്. ഇവിടങ്ങളില്‍ കഴിഞ്ഞതവണ നേടിയ വോട്ടുകള്‍ നിലനിര്‍ത്താന്‍ ജോയ്‌സിന് കഴിഞ്ഞേക്കും. യുഡിഎഫ്മണ്ഡലമായ ഇടുക്കിയില്‍ ശക്തമായ പോരാട്ടമാകും നടക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് നിലനിര്‍ത്തിയ വോട്ടുകള്‍ ഇക്കുറിയും നിലനിര്‍ത്താനായാല്‍ ജോയ്‌സ് ജോര്‍ജ് വലിയ പൂരിപക്ഷത്തില്‍തന്നെ വിജയിക്കാനും സാധ്യതയുണ്ട്. എന്നാല്‍ തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ ഡീന്‍ 50,000 വോട്ടിനു മുകളില്‍ ലീഡ് നേടിയാല്‍ വിജയം പിടിച്ചടുക്കാന്‍ ഡീനിനു സാധിച്ചേക്കും. ഏറെക്കുറെ ബിജെപി അനുഭാവ വോട്ടുകളില്‍ നല്ലൊരു ശതമാനം വോട്ടുകളും ഈ മൂന്ന് സ്ഥലങ്ങളില്‍ നിന്നും ഡീന്‍കുര്യക്കോസിന് ലഭിക്കാനുള്ള സാധ്യതയും തള്ളികളയാന്‍ സാധിക്കില്ല.
എന്നാന്‍ പി ജെ ജോസഫുമായുണ്ടായ കേരളകോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ വാക്‌പോരുകള്‍ തൊടുപുഴയില്‍ ആര്‍ക്ക് അനുകൂലം ആകും എന്നൊരുഘടകംകൂടിയുണ്ട്. പി ജെ ജോസഫ് ഡീനിനൊപ്പം പരസ്യ പ്രചാരണങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും പി ജെയുടെ പല അടുപ്പകാരും ഡീനിന് വോട്ട് ചെയ്തിട്ടില്ല എന്നും ജനസംസാരമുണ്ട്.ഇത്തരത്തിലുള്ള വിവിധ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരുവിജയിച്ചാലും വളരെ ചെറിയ വ്യത്യാസത്തിലാകാന്‍തന്നെയാണ് സാധ്യത.