'വായിൽ തുണി തിരുകി,കഴുത്തിൽ കയറിട്ട് കുരുക്കി'; 75-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് 14-കാരൻ
കട്ടപ്പന : എഴുപത്തഞ്ചുകാരിയെ പതിനാലുകാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്‌തതായി പരാതി. ബുധനാഴ്‌ച ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. കിടപ്പിലായ വയോധികയുടെ ഭർത്താവിനെ കാണാനെന്ന വ്യാജേന വീട്ടിലെത്തിയ പതിനാലുകാരൻ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
വായിൽ തുണി തിരുകി വയോധികയുടെ കഴുത്തിൽ കയറിട്ട് കുരുക്കിയാണ് പീഡനം നടന്നത്. ഇവരുടെ ഭര്‍ത്താവ് പ്രായാധിക്യത്താൽ ഏറെ നാളായി കിടപ്പിലാണ്. ജോലി കഴിഞ്ഞു വീട്ടിൽ വന്ന മരുമകൻ വീടിന്റെ കതകു തുറന്നപ്പോളാണ് അവശനിലയില്‍ കിടക്കുന്ന വയോധികയെ കണ്ടത്. സമീപത്ത് പതിനാലുകാരനെയും മരമകൻ കണ്ടിരുന്നു.

ഉടൻ തന്നെ വയോധികയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സംഭവത്തില്‍ വണ്ടന്മേട് പോലീസ് കേസ് എടുത്തു. നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകാത്ത കുറ്റാരോപിതനെ ജെ.ജെ ബോർഡിൻറെ മുമ്പിൽ പോലീസ് ഹാജരാക്കും.












Click it and Unblock the Notifications