ഇടുക്കിയിൽ കാപ്പി കര്‍ഷകര്‍ ദുരിതത്തിൽ; വിളവെടുപ്പ് സീസണിൽ പെരുമഴ
ഇടുക്കിയിൽ കാപ്പി കര്‍ഷകര്‍ ദുരിതത്തിൽ; വിളവെടുപ്പ് സീസണിൽ പെരുമഴ
ഇടുക്കി: വിളവെടുപ്പ് കാലമായപ്പോഴേക്കും തുടരെ തുടരുന്ന പെയ്യുന്ന പെരുമഴ കാപ്പി കർഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകാലമായി ഹൈറേഞ്ച് മേഖലയില്‍ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. കട്ടപ്പനയിലെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുത്തു തുടങ്ങി. അടുത്ത ആഴ്ചയിൽ കർഷർക്ക് വിളവെടുപ്പ് തുടങ്ങേണ്ടതാണ്. മഴ കൊണ്ട് ഉണ്ടാകുന്ന പ്രതിസന്ധി കർഷകരെ നിലവിൽ ദുരിതത്തിലാക്കിയിരിക്കുന്നു.

വിളവെടുപ്പ് കാലമായപ്പോഴേക്കും തുടരെ തുടരുന്ന പെയ്യുന്ന പെരുമഴ കാപ്പി കർഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകാലമായി ഹൈറേഞ്ച് മേഖലയില്‍ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. കട്ടപ്പനയിലെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുത്തു തുടങ്ങി. അടുത്ത ആഴ്ചയിൽ കർഷർക്ക് വിളവെടുപ്പ് തുടങ്ങേണ്ടതാണ്. മഴ കൊണ്ട് ഉണ്ടാകുന്ന പ്രതിസന്ധി കർഷകരെ നിലവിൽ ദുരിതത്തിലാക്കിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷവും ഇതിന് സമാന സ്ഥിതിയായിരുന്നു കട്ടപ്പനയിൽ ഉണ്ടായത്. അന്ന് വിളവെടുപ്പിന് പിന്നാലെ അപ്രതീക്ഷിതമായി മഴ പെയ്തു. തുടർന്ന് നിരവധി കര്‍ഷകരുടെ കാപ്പിക്കുരു ഉണക്കാനാവാതെ പൂപ്പല്‍ ബാധിച്ച് നശിച്ചു. കാപ്പി കുരുവിലെ വിലയിടിവിനെ തുടർന്ന് കര്‍ഷകര്‍ കാപ്പി കൃഷി കൂട്ടത്തോടെ ഉപേക്ഷിക്കാൻ ഇടയായ തീരുമാനത്തിലാണ് കാലാവസ്ഥ വീണ്ടും തിരിച്ചടിയാകുന്നത്. ഇടുക്കി ജില്ലയിൽ ഏകദേശം 5290 ഹെക്ടർ കാപ്പി കൃഷിയാണ് നിലവിൽ ഉള്ളത്. 8000 കർഷകരാണ് കാപ്പി കൃഷിയെ ആശ്രയിച്ചു കഴിയുന്നതും.

കാലം തെറ്റിയ കാലാവസ്ഥയിലുണ്ടാകുന്ന മഴയിൽ കാപ്പിച്ചെടികളില്‍ കുരു പാകമാകുന്നത് വിവിധ ഘട്ടങ്ങളിലായാണ്. ഇതും കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി മാറി. പല ഘട്ടങ്ങളിലായാണ് കാപ്പി കൃഷിയുടെ വിളവെടുപ്പ് നടക്കുന്നത്. ഇത്തരത്തിൽ പല തവണ വിളവെടുപ്പ് നടത്തുമ്പോള്‍ കര്‍ഷകരുടെ ചെലവും ഇരട്ടിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയില്‍ കാപ്പിച്ചെടികളില്നിന്ന് വ്യാപകമായി കൊഴിച്ചിലും ഉണ്ടായിരുന്നു.

കാലങ്ങളായി കാപ്പിക്കുരുവിന് വില ഉയരാത്തതാണ് കര്‍ഷകര്‍ വ്യാപകമായി കൃഷി ഉപേക്ഷിക്കാൻ കാരണമായ പ്രധാന കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാപ്പിക്കുരു ഉല്പാദനത്തിൽ നല്ല കുറവാണ് ഉണ്ടായിരിക്കുന്നത്. തൊഴിലാളി ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചെറുകിട കർഷകർ പലരും സ്വന്തം സ്വന്തം നിലക്കാണ് കാപ്പി കൃഷി പരിപാലിച്ചു വരുന്നത്. ഇപ്പോൾ വിലത്തകർച്ചയും നേരിട്ടതോടെ കാപ്പി കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിയുകയാണ്. എങ്കിലും വര്‍ഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയ കാപ്പിച്ചെടികൾ വെട്ടിക്കളയുവാൻ കർഷരുടെ മനസും അനുവദിക്കുന്നില്ല. ഹൈറേഞ്ച് മേഖലയിലെ കാപ്പിത്തോട്ടങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്.
Recommended Video

ഇവയിൽ പലതും ഇപ്പോൾ വെട്ടിമാറ്റി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ കാപ്പി കൃഷി അന്യമാകുമെന്ന ആശങ്കയുമുണ്ട്. കാപ്പിക്കുരു കിലോക്ക് 72 രൂപയും പരിപ്പിന് 130 രൂപയുമാണ് ഇപ്പോൾ വിപണി വില. ഇത് കൂലിച്ചെലവിന് പോലും മതിയാകില്ലെന്ന് കർഷകർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലുടനീളം നല്ല മഴയാണ് ഉണ്ടാകുന്നത്. ഇതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളും നൽകിയിരുന്നു. പല ജില്ലകളിൽ ഉരുൾപൊട്ടലും ഉണ്ടായി. ഇത്തരത്തിൽ നേരിടേണ്ടി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകരെ ഏറെ ദുരിതത്തിലാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications