ബംഗാളികൾക്കായി കേരളത്തിൽ ഒരു ബംഗാളി ഹോട്ടൽ; മുതലാളി മലയാളി

കേരളത്തിൽ പണിയെടുക്കുന്ന ബംഗാളിൽ നിന്നുള്ള ആളുകൾ അതിരാവിലെ പണിക്ക് പോകും മുൻപ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചാണ് പോകാറുള്ളത്. എന്നാൽ കേരളത്തിലെ ഭക്ഷണം അവർക്ക് കഴിക്കാനാവുന്നുണ്ടോ..തങ്ങളുടെ നാട്ടിലെ രുചി അവർക്ക് ഇടയ്ക്കെങ്കിലും വേണമെന്ന് തോന്നുന്നുണ്ടാവില്ലേ...
3
ബംഗാളി തൊഴിലാളികളുടെ മനസ്സറിഞ്ഞാണ് ഷിയാസ് ബംഗാളി ഹോട്ടൽ തുടങ്ങുന്നത്. തൊടുപുഴ ടൗൺഹാളിന് സമീപത്തെ കെട്ടിടത്തിൽ ഇംഗ്ലീഷിലും ബംഗാളിയിലുമായെഴുതിയ 'ബംഗാളി ഹോട്ടൽ' എന്ന വലിയ ബോർഡ് കാണാം അതാണ് ബംഗാളി രുചിയിൽ ഭക്ഷണം കിട്ടുന്ന സ്ഥസം. ഭക്ഷണമെല്ലാം ബംഗാളി വിഭവങ്ങൾ. പാചകക്കാരനും സപ്ലൈയറുമെല്ലാം ബംഗാളി തൊഴിലാളികൾ. കൗണ്ടറിൽ മാത്രമാണ് ഒരു മലയാളി. അതാണ് ബംഗാളി ഹോട്ടലിന്റെ മുതലാളി.
വർഷങ്ങളോളം കെട്ടിടനിർമാണ രംഗത്ത് ജോലിയെടുത്തിരുന്ന കാലത്ത് കുമ്മംകല്ല് സ്വദേശിയായ ഷിയാസ് ഒപ്പമുണ്ടായിരുന്ന ബംഗാളി തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഈ ഒരു ആശയം നടപ്പാക്കിയത്. കേരള സ്റ്റൈൽ ഭക്ഷണം അവരങ്ങ് കഴിക്കുന്നു എന്നേയുള്ളൂ. അങ്ങനെയാണ് ബംഗാളികൾക്കായി ഒരു ഹോട്ടൽ എന്ന തീരുമാനത്തിലേക്ക് ഷിയാസ്..
പൂരിയും ആലുബജിയും ജീരകപ്പൊടി ചേർത്ത ചോറും മീൻകറിയും ബീഫും ചിക്കനുമൊക്കെയായി അടിപൊളി മീൽസും മിഷ്ടി, ജിലേബി, സ്വീറ്റ് സമോസ, സാദാ സമോസ, ഗോജ, ലുതിക, ഛനാ ജിലേബി തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. രാവിലെ ആറ് മണിക്ക് തന്നെ ഹോട്ടൽ തുറക്കും. രാവിലേയും ചോറി തന്നെയാണ് ഇവർക്ക് രാവിലേയും ഇഷ്ടം...പാചകത്തിന് കടുക എണ്ണയാണ് ഉപയോഗിക്കുന്നത്...
മിക്ക പലഹാരങ്ങളുടെയും പ്രധാന ചേരുവ പാലാണ്. തൈരിൽ മധുരവും മറ്റു ചില വിഭവങ്ങളും ചേർത്ത് നിശ്ചിത തണുപ്പിൽ സൂക്ഷിക്കുന്ന 'ദ്വയി'യും ഇവിടെയുണ്ട്. വിഭവങ്ങളുടെ തനിമ ചോരാതിരിക്കാനായി പശ്ചിമ ബംഗാളിൽ നിന്നുള്ള മത്തിനൂർ, റിപ്പോൺ, സൗരവ് തുടങ്ങിയവരെയാണ് ഷിയാസ് പാചകം ഏൽപ്പിച്ചിരിക്കുന്നത്. തന്റെ സംരംഭം ഒട്ടേറെ അതിഥി തൊഴിലാളികൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഷിയാസ്.












Click it and Unblock the Notifications