തിരഞ്ഞെടുപ്പ്: 2016ലെ ഫലം തിരുത്തും, എല്‍ഡിഎഫ് ഇത്തവണ കൂടുതല്‍ സീറ്റ് നേടുമെന്ന് എംഎം മണി
ഇടുക്കി: കേരളത്തിലും ഇത്തവണ ഇടതു തരംഗമുണ്ടാകുമെന്ന് എംഎം മണി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് മണി പറഞ്ഞു. ഇടുക്കിയിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തി. ബൈസണ്‍വാലി ഇരുപതേക്കര്‍ സെര്‍വിന്‍ എല്‍പി സ്‌കൂളാണ് മണി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് ജനങ്ങളുടെ താല്‍പര്യത്തിന് എതിരെ നില്‍ക്കുന്നവരാണെന്നും, അടിസ്ഥാനമില്ലാത്ത കള്ളങ്ങള്‍ പറയുന്നതില്‍ ആശാനാണ് പ്രതിപക്ഷ നേതാവെന്നും മണി തുറന്നടിച്ചു. ഉടുമ്പന്‍ ചോലയില്‍ തന്റെ ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും മണി പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
വയനാട്ട് കമ്പളക്കാട് യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 51ല്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ മടങ്ങിപ്പോയി. അതേസമയം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പീലിക്കോട് വെള്ളച്ചാല്‍ 127 ബൂത്തിലെ യുഡിഎഫ് ഏജന്റിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെയിംസ് മാരൂരിന് മര്‍ദനമേറ്റെന്നാണ് പരാതി. പ്രശ്‌ന ബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നിര്‍ത്തിവെക്കണമെന്നും ജോസഫ് പറഞ്ഞു.
അതേസമയം കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വോട്ടെന്ന് കര്‍ദിനാല്‍ ക്ലീമീസ് കാത്തോലിക്ക ബാവ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ശരിയായ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് കര്‍ദിനാല്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സുകുമാരന്‍ നായര്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍