Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിലിൽ മട്ടൻ കിട്ടും..';'പിതാവ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊല്ലും';കൂസലില്ലാതെ ഹമീദ്

ഇടുക്കി: ചീനിക്കുഴി കൂട്ട കൊലപാതകത്തിൽ പ്രതികരിച്ച് പ്രതി ഹമീദിന്റെ മൂത്ത മകൻ. ഹമീദ് പുറത്തിറങ്ങുന്നത് ഭീഷണിയെന്ന് മൂത്ത മകൻ ഷാജി പറയുന്നു. തന്നെയും കുടുംബത്തെയും പിതാവ് പുറത്തിറങ്ങിയാൽ കൊല്ലും അതിന് മടി ഉണ്ടാകില്ല. പിതാവിന് യാതൊരു വിധ നിയമ സഹായവും നല്‍കില്ലെന്നും ഷാജി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് തൊടുപുഴ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ച് ഹമീദ് കൊലപ്പെടുത്തിയത്. സ്വന്തം കുടുംബത്തെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കൊന്നത്.

ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരണപ്പെട്ടത്. പെട്രോള്‍ ഒഴിച്ചാണ് മക്കളെയും ഭാര്യയെയും ഇയാൾ കൊന്നത്.

1

ഇതിന് പിന്നാലെ ആണ് മൂത്ത മകൻ ഷാജി പ്രതികരിച്ച് രംഗത്ത് എത്തിയത്. പിതാവ് പുറത്ത് ഇങ്ങുന്നത് ഭീഷണിയാണ്. തന്നെയും കുടുംബത്തെയും കൊല്ലും. പിതാവ് പുറത്തിറങ്ങാതിരിക്കാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. പിതാവിന് യാതൊരു വിധ നിയമസഹായവും നല്‍കില്ലെന്നും ഷാജി പറയുന്നു. അതേസമയം, ഫൈസലിനെയും കുടുംബത്തെയും സ്വത്ത് തർക്കത്തിന്റെ പേരിൽ ജീവനോടെ കത്തിക്കുമെന്ന് പിതാവായ ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാൽ എഴുപത്തിയൊൻപതുകാരനായ വയോധികൻ ഇങ്ങനെയൊരു കടും കൈ ചെയ്യുമെന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും പോലും കരുതിയുമില്ല.

2

ഹമീദ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും പലരുടെയടുത്തും മക്കളേ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് പിതാവ് പറഞ്ഞതായി അറിയാമെന്നും ഷാജി ആശങ്കയോടെ പറയുന്നു.. അതേസമയം, കുടുംബത്തെ കൊന്ന ഇയാൾക്ക് യാതൊരു വിധ കുറ്റബോധം ഇല്ലാതെ ആണ് പെരുമാറുന്നത്. കൊലപാതകം കൃത്യമായ ആസൂത്രണം ആണെന്ന് തെളിഞ്ഞിട്ടുണ്ട്. 'ജയിലിൽ പോയാലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും... പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല... മകനെയും കുടുംബത്തെയും തീയിട്ട് കൊന്ന ഹമീദ് ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ചായക്കടയിലിരുന്ന് പറഞ്ഞ വാക്കുക്കൾ ആണിത്......

Recommended Video

cmsvideo
    വാപ്പ പുറത്തിറങ്ങിയാല്‍ ഞങ്ങളെയും കൊല്ലും; ഹമീദിന്റെ മകന്‍
    3

    മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വീട്ടിൽ വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്നും ഇയാൾ ഇടക്ക് ഇടക്ക് ആവിശ്യം ഉന്നയിക്കുമായിരുന്നു. ഈ ആവശ്യം മുന്നോട്ട വെയ്ച്ച് തൊടുപുഴ മുൻസിഫ് കോടതിയിൽ ഇയാൾ കേസ് നൽകിയിരുന്നു. ജീവിത ച്ചെലവിന് കുടുംബ കോടതിയിലും ഇയാൾ കേസ് നൽകിയിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

    4

    എന്നാൽ, ഇതിന് പിന്നാലെ ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി മാറ്റി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.

    5

    എന്നാൽ, കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് ഇന്നലെ കുറ്റം സമ്മതിച്ചിരുന്നു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ​ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണമാണ്. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    7

    കുടുംബത്തെ കത്തിക്കാനായി നേരത്തെ തന്നെ ഇയാള്‍ വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. ഇക്കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നിരുന്നത്. കുഞ്ഞുങ്ങളെ അടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി എന്ന കൊച്ചു ഗ്രാമം. ഫൈസലുമായുളള തർക്കത്തിനൊടുവിലാണ് ഹമീദ് വീടിന് തീയിട്ടത്. ഇവർ തമ്മിൽ കുറച്ചു കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞിരുന്നു. അതേസമയം, കൊലപാതകം നേരത്തെ ഇയാൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ഇയാൾ പെട്രോൾ സംഭരിച്ചു വച്ചു. ആരെങ്കിലും എത്തി തീ അണയ്ക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളമടിക്കുന്നതിനുള്ള മോട്ടറിന്റെ കണക്‌ഷനും വിഛേദിച്ചു.

    8

    അടുത്ത വീടുകളിലെ ടാങ്കുകളിലെ വെള്ളവും തുറന്നു വിട്ട ശേഷമാണ് ഹമീദ് കൃത്യം നടത്തിയത്. രാത്രി ഒരു മണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. എന്നിട്ടായിരുന്നു കൊലപാതക പ്രവർത്തികൾ തുടങ്ങിയത്. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്ത് നിന്നും പൂട്ടി. കിടക്കയ്ക്കും മറ്റും തീ പിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു.വാതിലുകൾ പുറത്ത് നിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു.

    9

    രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പുറത്തു നിന്നു കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതിൽ തകർത്താണ് രാഹുൽ അകത്ത് കയറിയത്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചി മുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+