കമ്പത്തെ മുന്തിരി കര്‍ഷകര്‍ പ്രതിസന്ധിയില്‍: മഴക്കാലം വിളവെടുപ്പിനെ ബാധിച്ചു,
രാജാക്കാട്: കേരളത്തിലേക്കെത്തുന്ന മുന്തരി ഏറെയും കമ്പമെട്ടില്‍ നിന്നും എത്തുന്നതാണ്. പഴവിപിണയില്‍ ഇക്കുറി മുന്തരിക്ക് കനത്ത നഷ്ടമാണ് രേഖപെടുത്തുന്നത്. സാധാരണയില്‍ കൂടുതല്‍ മഴപെയ്തതോടെ കമ്പത്തെ മുന്തരിപാടങ്ങളില്‍ വിരിയുന്ന മുന്തിരി ചീഞ്ഞുപോകുന്നത് പതിവായിരിക്കുകയാണ്. കടുത്തവേനലാണ് പലപ്പോഴും ഇവിടുത്തെ കര്‍ഷകരെ വട്ടംകറക്കുന്നത്. മുല്ലപ്പെരിയാറിലെ വെള്ളമെത്തിച്ചാണ് എല്ലാകാലങ്ങളിലും ഇവിടുത്തുകാര്‍ കൃഷിയിറക്കുന്നത്.
എന്നാല്‍ ഇക്കുറി വേനല്‍ കുറഞ്ഞതും മഴനിലക്കാതെ പെയ്തതും ഈ കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ മഴയാണ് പലപ്പോഴും ഇവിടെ ലഭിച്ചിരുന്നത്. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്ത് മികച്ച ലാഭം പ്രതിക്ഷിച്ചരുന്ന കര്‍ഷരെ മഴ പ്രതികൂലമായി ബാധിച്ചു.ഒരുമാസത്തിലേറെയായി കമ്പത്ത് തുടര്‍ച്ചയായി മഴയനുഭവപ്പെട്ടു.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ശക്തമായ മഴ കമ്പത്ത് ലഭിക്കുന്നത്. കായ്ച് വിളവെടുപ്പിന് പാകമായ മുന്തിരികള്‍ ചീഞ്ഞുപോകുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ അനുഭവിച്ചിരുന്നത്. വിലകൂടിയ സാഹചര്യത്തില്‍ വിളവെടുപ്പ് മോശമായ സങ്കടത്തിലാണ് കര്‍ഷകര്‍.