Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാം: മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി, അവസ്ഥ നേരിട്ട് വിലയിരുത്താന്‍ കര്‍ശന നിര്‍ദേശം

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാല്‍ ഡാംസേഫ്റ്റി അതോറിറ്റിയുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തി. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ നീരൊഴുക്കിന് തടസ്സമുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതിനായി റവന്യൂ, കെ.എസ്.ഇ.ബി , ഇറിഗേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഏറ്റവും ചെറിയ തോതിലുള്ള അളവ് 50 കുമെക്‌സ് ആണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ന് കലക്‌ട്രേറ്റില്‍ റവന്യൂ, ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

idukkidam-

വെള്ളം തുറന്ന് വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനാണ് സര്‍വ്വെ. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+