ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുമുളക് ചെടികള്‍ക്ക് അജ്ഞാതരോഗം: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടി

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഒരുമാസം മുമ്പുവരെ ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷ്‌കര്‍ക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പ്രളയം തകര്‍ത്തെറിഞ്ഞ കൃഷിയിടങ്ങളില്‍ കീടബാധയും അജ്ഞാതരോഗവും എത്തിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.നിലവില്‍ കുരുമുളക് ചെടികള്‍ക്കാണ് അജ്ഞാത രോഗം കണ്ടുവരുന്നത്.

kurumulak

കനത്തമഴക്ക് ശേഷം വെയില്‍ തെളിഞ്ഞതോടെ കുരുമുളക് ചെടികള്‍ വ്യാപാകമായി ചീയുകയും കരിഞ്ഞുണകുകയുമാണ് ഹൈറേഞ്ചില്‍.പ്രളയത്തിനുശേഷമുള്ള കാലവസ്ഥയെ അതിജീവിക്കാന്‍ കഴിയുമോയെന്ന പേടിയിലാണ് ജില്ലയിലെ കുരുമുളക് കര്‍ഷകര്‍. വ്യാപാകമായ കൃഷി നാശത്തിനു പിന്നാലെ കുരുമുളക് ചെടികള്‍ കരിഞ്ഞുണങ്ങുന്ന സാഹച്യര്യംകൂടി എത്തിയതോടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായിരിക്കുന്നു എന്ന് കര്‍ഷകര്‍ പറയുന്നു.

നവകേരളത്തിന് അകമഴിഞ്ഞ് വിഎസ്; ഇനി ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ല? സത്യമിതാണ്നവകേരളത്തിന് അകമഴിഞ്ഞ് വിഎസ്; ഇനി ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ല? സത്യമിതാണ്

ഉള്ള കൃഷി പരിപാലിച്ച് മുമ്പോട്ടുപോകാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് കുരുമുളക് ചെടികള്‍ക്ക് ബാധിച്ചിരിക്കുന്ന ഈ അജ്ഞാത രോഗം. മഴവെള്ളപ്പാച്ചില്‍ ഉണ്ടായ പ്രദേശത്ത് നില്‍ക്കുന്ന കുരുമുളക് ചെടികള്‍ക്കാണ് വ്യാപാകമായി രോഗം ബാധിച്ചിരിക്കുന്നത്. ഇലകള്‍ പഴുത്തുണങ്ങതിനപ്പം തിരിയിട്ടിരുന്ന ചെടികളില്‍ നിന്ന് തിരി വാര്‍ന്നുപോകുന്ന സാഹര്യവും ഉണ്ട്. ഹൈറേഞ്ചിലെ ഒട്ടുമിക്ക തോട്ടങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. പ്രതിരോധ മരുന്നുകള്‍ പലതും കര്‍ഷകര്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും പലതും ഫലപ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Idukki
English summary
Idukki Local News-about pepper industry in rajakkadd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X