ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്‍മുടി അണക്കെട്ട് തുറന്നു: പന്നിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതോദ്പാദനം പുനരാരംഭിക്കാന്‍ ഇനിയും വൈകും

  • By Desk
Google Oneindia Malayalam News

ഇടുക്കി: പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.ര.അണക്കെട്ടിനാകെയുള്ള മൂന്ന് ഷട്ടറുകളില്‍ നടുവിലെ ഷട്ടര്‍ 15 സെന്റി മീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കി.11 ക്യുബിക് വെള്ളമാണ് ഓരോ സെക്കന്‍ഡിലും അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 708 അടിയിലെത്താന്‍ ഒരടിമാത്രം ശേഷിക്കെ അണക്കെട്ട് തുറന്നു വിടുകയായിരുന്നു.

പ്രളയാനന്തരം തകര്‍ന്ന പന്നിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനം നടക്കാതെ വന്നതോടെ ജലനിരപ്പുയര്‍ന്നത് മൂലം അണക്കെട്ട് തുറന്ന് വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വെള്ളമൊഴുകി പോകുന്നതിന്റെ ഇരു കരകളിലുമുള്ളവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.കനത്തകാലവര്‍ഷത്തെ അണക്കെട്ട് നിറഞ്ഞതോടെ ഇതര അണക്കെട്ടുകളെന്ന പോലെ പൊന്‍മുടി അണക്കെട്ടും കഴിഞ്ഞ മാസം തുറന്നു വിട്ടിരുന്നു.

ponmudidam-

മഴ കുറയുകയും ലോവര്‍പെരിയാര്‍ ഉള്‍പ്പെടെയുള്ള പവര്‍ഹൗസുകളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തതോടെ അണക്കെട്ട് അടച്ചു.പന്നിയാര്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിലക്കുകയും വെള്ളം കൊണ്ടുപോകാനാകാതെ വരികയും ചെയ്തതോടെ വീണ്ടും പൊന്‍മുടി പൂര്‍ണ്ണ സംഭരണ ശേഷിയിലേക്കെത്തി.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഷട്ടര്‍മാത്രമേ തുറക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളുവെന്നും പന്നിയാര്‍ പവര്‍ ഹൗസ് പ്രവര്‍ത്തനക്ഷമമാകും വരെ വെള്ളം തുറന്നു വിടാനാണ് സാധ്യതയെന്നും ഡാം സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.തുലാവര്‍ഷം ശക്തമായി വെള്ളം വീണ്ടുമുയര്‍ന്നാല്‍ കൂടുതല്‍ വെള്ളം ഒഴുക്കികളയാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പങ്ക് വച്ചു.തുറന്നു വിടുന്ന വെള്ളം കല്ലാറുകുട്ടി അണക്കെട്ടിലേക്കാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.അതേ സമയം പന്നിയാര്‍ പവര്‍ ഹൗസ് പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാകാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

Idukki
English summary
idukki local news about ponmudi dam opening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X