Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴ കൂട്ടക്കൊല:ര ണ്ടുപേര്‍ കസ്റ്റഡിയില്‍, സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍!!

തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനത്ത കാനാട്ടു വീട്ടില്‍കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് സൂചന. സംഘചേര്‍ന്നുള്ള കൊലപാതകത്തിന്റെ ചുരുളുകള്‍ അധികം വൈകാതെതന്നെ പുറംലോകമറിയും എന്നുതന്നെയാണ് പോലീസില്‍ നിന്നുള്ള സൂചന.

ഫോണ്‍കോളുകളും സി സി ടി വി ദൃശ്യങ്ങളുടെയും പരിശോധനയില്‍ നിന്നും സംശയമുള്ള ഇരുപതോളം പേരുടെ പട്ടിക പോലീസ് തയ്യാറാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ കസ്റ്റഡയില്‍ എടുക്കാനും സാധ്യതയുണ്ട്. കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടിലധികം പേരുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം കൊലപാതക കാരണം മോഷണമോ മന്ത്രവാദവാദമോ എന്നതും വ്യക്തമായിട്ടില്ല.

murder356-600

കൃഷ്ണന്റെ വീട്ടില്‍നിന്നും മുപ്പതു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുശീലയുടെ സഹോദരിമാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിതീകരിച്ചു. കൃഷ്ണന്റെ മകള്‍ ആ്ര്‍ഷ അന്നേ ദിവസം രാത്രി പതിനോന്നു മണിവരെ വാട്‌സപ്പില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പ്രധാനമായും സമീപ ദിവസങ്ങളില്‍ കൃഷ്ണനു വന്നിട്ടുള്ള ഫോണ്‍കോളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫോണുകളില്‍ നിന്ന് നിര്‍ണാക വിവരം ലഭിക്കുമെന്ന് തന്നെയാണ് പോലീസിന്റെ കണക്കുകൂട്ടല്‍ ഇതിലെ കോള്‍ വിവരങ്ങള്‍ സംബന്ധിച്ച കൂടതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടക്കും. ബന്ധുക്കളയുെ നാട്ടുകാരെയും ഉള്‍പ്പെടെ നാല്‍പതിലധികം പേരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തു. കൃഷ്ണന്റെ സഹോദരങ്ങളില്‍നിന്നും വിവരം ശേഖരിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+