Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: ഒറ്റപ്പെടലില്‍ നിന്ന് കരകയറാതെ ഇടുക്കിയിലെ പൂത്തലനിരപ്പും കുത്തുപ്പാറയും

വെള്ളത്തൂവല്‍: പ്രളയകെടുതിയുടെ ഇരുള്‍മൂടി മേഘങ്ങള്‍ ഒറ്റപെടുത്തിയ ഒരു പ്രദേശമുണ്ട് വെള്ളത്തൂവല്‍ പഞ്ചായത്തില്‍. മഴ തോരാതെ പെയ്തിറങ്ങിയപ്പോള്‍ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും ദിവസങ്ങളോളമാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ പൂത്തലനിരപ്പ്, കുത്തുപ്പാറ നിവാസികള്‍ പുറംലോകവുമായി യാതൊരുവിധ ബന്ധങ്ങളുമില്ലാതെ ഒറ്റപ്പെട്ടുപോയത്. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് പൂത്തലനിരപ്പ്.

വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ നിശ്ചലമായപ്പോള്‍ ഇവിടുത്തുകാരുടെ ദുരിത കാഴ്ചകള്‍ പുറംലോകം അറിയാന്‍ ഏറെ വൈകി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും ഇവിടുത്തുകരുടെ ജീവിതങ്ങളെ തള്ളിയിട്ടത് കറുത്ത ദിനങ്ങളിലേക്കാണ്. പൂത്തലനിരപ്പില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് 20 ഏക്കറിലേറെ കൃഷിയിടമാണ്. കാലങ്ങളായി ഉണ്ടായിരുന്ന ജലസ്ത്രോതസ്സുകള്‍ പൂര്‍ണമായും നികന്നു പോകുകയും കൃഷിയിടങ്ങള്‍ ചതുപ്പായി പോകുകയുമായിരുന്നു പൂത്തലനിരപ്പില്‍. പത്തോളം വീടുകള്‍ ഇവിടെ അപകടമേഖലയില്‍ സ്ഥിതി ചെയ്യുന്നു. പ്രദേശവാസിയായ ഷാജിയുടെ വീട് പൂര്‍ണമായും ചതുപ്പില്‍ താഴ്ന്നു.

dk0pwsiu8aa

വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ ഭാഗമായ കുത്തുപ്പാറയും പൂത്തലനിരപ്പിന് സമാനമായ സാഹചര്യങ്ങളാല്‍ ഒറ്റപ്പൈട്ടുതന്നെ കിടക്കുന്നു. ഭൂമിയിലുണ്ടായ വിള്ളലും റോഡുകള്‍ പൂര്‍ണമായും ഒലിച്ചുപോയതും ഇവിടെ ജനജീവിതം തടസ്സപെടുത്തി. വീടുകേേള്‍ക്കറ്റ മുറിവുകളേക്കാള്‍ പ്രദേശത്തിനുണ്ടായ വിള്ളലുകളാണ് ഇവിടുത്തുകാരുടെ ആശങ്ക. ഇത്തരത്തില്‍ ഭൂമിയിലുണ്ടായ വിള്ളലുകളാല്‍ സുരക്ഷിതമല്ലാത്ത 20തോളം വീടുകളാണ് ഈ മേഖലയിലുള്ളത്.

പ്രത്യക്ഷത്തില്‍ ഇവിടുത്തെ മിക്കവീടുകളും സുരക്ഷിതമാണെന്നു തോന്നുമെങ്കിലും ഭൂമിയിലുണ്ടായ വിള്ളല്‍ വീടുകകളുടെ സന്തുലനാവസ്ഥതന്നെ തകര്‍ത്തെറിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്യം. സര്‍ക്കാര്‍ നഷ്ടപരിഹാരങ്ങളുടെ പട്ടികയില്‍ ഈ കുടുംബങ്ങളേകൂടി ഉള്‍പെടുത്തിയില്ലെങ്കില്‍ തലമുറകളായി കൈമാറിവന്ന ഈ പുരയിടങ്ങള്‍ ഈ ജനതക്ക് ഉപേക്ഷിക്കേണ്ടി വരും . അപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. ഈകൂട്ടര്‍ ഇനിഎവിടേ ചേക്കേറുമെന്ന്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+