പുഴയില്‍ ചാടി കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി കരക്കെത്തിക്കാന്‍ കഴിയാതെ ഫയര്‍ഫോഴ്‌സും പോലീസും...
മൂന്നാര്‍: കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു, ഭാര്യ ശിവരഞ്ജിനി, ഇവരുടെ മകന്‍ ധരത് എന്നിവരെ മൂന്നാര്‍ പുഴയില്‍ കാണാതായത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യ ശ്രമത്തിനിടയിലാണ് മൂവരും വെള്ളത്തില്‍ പോയത്.
എന്നാല്‍ ശക്തമായ മഴയില്‍ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച ഒരാളുടെ മൃതദേഹം ആറ്റുക്കാല്‍ വെള്ളച്ചാട്ടത്തിന് സമീപം കണ്ടിരുന്നെങ്കിലും മൃതദേഹം കരക്കടിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ശകതമായ ഒഴുക്കില്‍ തീരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്.പുരുഷ ശരീരമാണ് കണ്ടെത്തിയത്. കുത്തഴോക്കുള്ള പുഴയില്‍ കൂടുതല്‍ ദൂരത്തേക്ക് മൃതദേഹം ഒഴുകി പോകാനുള്ള സാധ്യകളാണ് ഫയര്‍ഫോഴ്‌സും പോലീസും പരിശോധിക്കുന്നത്. പുഴയില്‍ അകപ്പെട്ട ധരതിന് എട്ടുമാസംമാത്രമാണ് പ്രായമുണ്ടായിരുന്നത്.












Click it and Unblock the Notifications