ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പനി: അടിമാലിയില്‍ മൂന്ന് മരണം; മരണം സംഭവിച്ചത് ആദിവാസി മേഖലയില്‍, ആരോഗ്യ വകുപ്പിന്റെ വീഴ്ച?

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ പനി പടര്‍ന്ന് പിടിക്കുന്നു. ഒരു ആദിവാസി സ്ത്രീ കൂടി പനി ബാധിച്ച് മരിച്ചതോടെ നാല് ദിവസത്തിനിടെ അടിമാലി മേഖലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ആറ് പേരെ പനി ബാധിച്ച് അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച അടിമാലി പഞ്ചായത്തിലെ പ്ലാമലകുടി ആദിവാസി കോളനിയിലെ തങ്കരാജിന്റെ മകള്‍ പതിലിയാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.

ഇവരെ പനി ബാധിച്ച് അവശ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പ്ലാമലകുടിയിലെ അല്ലിമുത്തു എന്ന യുവാവാണ് പനിബാധിച്ച് ആദ്യം മരിച്ചത്. അന്ന് തന്നെയാണ് ആനച്ചാല്‍ ടൗണിന് സമീപം താമസിക്കുന്ന കുഴികാട്ട് മറ്റത്തില്‍ പീതാംബരന്റെ മകന്‍ രതീഷ് ചികിത്സയ്ക്കിടെ പനി ബാധിച്ച് മരിച്ചത്.

Fever

നാല് ദിവസം മുന്‍പ് തൊടുപുഴ ഏഴല്ലൂരിന് സമീപം താമസിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗ സുനിലും പനി ബാധിച്ച് മരിച്ചിരുന്നു. അടിമാലി പഞ്ചായത്തിലെ പ്ലാമല കുടിയില്‍ നിരവധി പേര്‍ക്കാണ് പനി ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍.

ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകുന്നതായും വേണ്ടത്ര പ്രതിരോധ നടപടികള്‍ ആദിവാസി മേഖലകളില്‍ നടത്തിയില്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ പ്രയാസമുള്ള കുറത്തികുടി പോലുള്ള ആദിവാസി മേഖലകളിലും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വിവരം. പലരും ആശുപത്രികളില്‍ ചികിത്സ തേടി എത്താതെ കുടിയില്‍ തന്നെ കഴിയുകയാണ്.

Idukki
English summary
Idukki Local News about fever in adivasi sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X