Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കനത്ത മഴതുടരുന്നു: പെരിയാര്‍ നിവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, ഷട്ടറുകള്‍ തുറന്നു

ചെറുതോണി: കനത്ത മഴതുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍കൂടി കെഎസ്ഇ ബി അധികൃതര്‍ ഉയര്‍ത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 2403 അടിയിലേക്ക് ജലനിരിപ്പ് ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തിയത്. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴതുടരുകയാണ്. വ്യാഴാഴ്ച ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഇതിന് ശേഷവും ജലനിരപ്പില്‍ വ്യത്യാസമുണ്ടാകാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നിട്ടുള്ളത്.

അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2400.94 അടിയാണ്. ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. അതേസമയം വെള്ളിയാഴ്ച പുലര്‍ച്ചെയും ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴതുടരുകയാണ്. വിവിധ മേഖലകള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇടുക്കി അണക്കെട്ട് കൂടി തുറന്നതോടെ പെരിയാറിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.

idukkidam


രണ്ടു ദിവസമായി ഗതാഗതം മുടങ്ങി കിടക്കുന്ന പലമേഖലകളില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. മൂന്നാര്‍ അടിമാലി, രാജാക്കാട് മുരിക്കാശേരി തുടങ്ങിയ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടട അവസ്ഥയിലാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലുള്ളവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താന്‍ ആഴ്ചകളോളം എടുക്കും. ജില്ലയില്‍ അപടക സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരം ചരക്കുവാഹനസഞ്ചാരം എന്നിവ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+