മൂന്നാര്‍- വട്ടവട കോടൈക്കാല്‍ ടൂറിസം സര്‍ക്യൂട്ട് സാധ്യത പരിഗണിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വട്ടവട: ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട കൊട്ടക്കാമ്പൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉള്‍പ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൃഷിയില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ശീതകാല പച്ചക്കറി മേഖലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം മൂന്നറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.
വട്ടവട കൊട്ടക്കാമ്പൂരില്‍ പിന്നും ഏഴെട്ടു കിലോമീറ്റര്‍ സഞ്ചാര യോഗ്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ കൊടൈക്കനാലില്‍ എത്താന്‍ കഴിയും. മൂന്നാറില്‍ നിന്നും വട്ടവടയിലൂടെ കൊടൈക്കനാല്‍ വരെയുള്ള ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുതിയ ഉണര്‍വുണ്ടാകും.

വട്ടവടയില്‍ എത്തിയ മന്ത്രി കൊട്ടക്കാമ്പൂരിലെ അഭിമന്യുവിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി. അഭിമന്യുവിനുള്ള സ്മാരകമായി വട്ടവട പഞ്ചായത്തിലൊരുക്കുന്ന ലൈബ്രറി സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ആരാഞ്ഞു. ഇന്നലെവലെ 20000 അധികം പുസ്തകങ്ങള്‍ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ പി രാമരാജ് പറഞ്ഞു. വട്ടവടയിലെ കൃഷിടങ്ങളും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.












Click it and Unblock the Notifications