Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃകാ പോലീസ് ക്യാന്റീന്‍ കട്ടപ്പനയില്‍: ഒപ്പം ഇടുക്കിയുടെ നാടന്‍ ഭക്ഷണവും

കട്ടപ്പന: കട്ടപ്പനയില്‍ എത്തുന്നവര്‍ക്ക് ഇനി ഇടുക്കിയുടെ തനിനാടന്‍ രുചി തേടി അധികം അലയേണ്ടി വരില്ല. നാവിനു രുചിയൂറുന്ന വിഭവങ്ങളുമായി കട്ടപ്പന ജനമൈത്രി ക്യാന്റീന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീനാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ വീണ്ടും തുറന്നത്.

പോലീസ് കാന്റീന്റെ പ്രവര്‍ത്തനം ജനസേവന പരമെന്നും യാതൊരു മായവുമില്ലാത്ത മികച്ച ഭക്ഷണം മിതമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ലഭ്യമാക്കുന്ന കാന്റീന്റെ പ്രവര്‍ത്തനം അനുകരണീയമാണെന്നും നവീകരിച്ച ക്യാന്റീന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

Canteen

ലാഭം പ്രതീക്ഷിക്കാതെയുള്ള ഈ സംരംഭം ജനസേവനത്തിന്റെ ഭാഗമാണെന്നും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശങ്കയോടെ കാണുന്ന കാലഘട്ടത്തില്‍ പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണം കടകളില്‍ വില്‍ക്കുന്ന അവസ്ഥക്ക് മാറ്റം വരുമെന്നും കൂടുതല്‍ ലാഭം പ്രതീക്ഷിക്കുമ്പോഴാണ് ഭക്ഷണത്തിന് അമിതമായം കലരുന്നതും വില കൂടുന്നതെന്നും പോലീസ് മേതാവി ഓര്‍മപ്പെടുത്തി.

1999 ല്‍ പോലീസ് മെസായി പ്രവര്‍ത്തനം ആരംഭിച്ച ജനമൈത്രി പോലീസ് കാന്റീന്‍ സ്റ്റീംബോയിലിംഗ് സംവിധാനത്തിലുള്ള അടുക്കള , 100 പേര്‍ക്കുള്ള ഇരിപ്പിടം, കൂള്‍ബാര്‍ ,ബേക്കറി തുടങ്ങിയ സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നവീകരിച്ചത്. മിതമായ നിലയില്‍ ഗുണമേന്‍മ ഉറപ്പാക്കിയുള്ള ഭക്ഷണമാണ് കാന്റീനെ ജനകീയമാക്കിയത്. കട്ടപ്പന ജനമൈത്രി പോലീസ് 40 ലക്ഷം രൂപ ചെലവഴിച്ചാണ് കാന്റീന്‍ നവീകരിച്ചത്. അവധി ദിനങ്ങളിലും ഹര്‍ത്താലിലും ഉള്‍പ്പെടെ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുമെന്നതാണ് ഈ ഭക്ഷണശാലയുടെ പ്രത്യേകത. 21 ജീവനക്കാരാണ് ഇവിടെയുള്ളത്. കാന്റീന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോമും നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+