ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളറ വനത്തില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി...മാലിന്യങ്ങള്‍ തിരികെയെടുപ്പിച്ചു

  • By Desk
Google Oneindia Malayalam News

അടിമാലി: വിവാഹ സല്‍ക്കാര ചടങ്ങിനുശേഷം മാലിന്യം വനത്തില്‍ നിക്ഷേപിച്ച് കാറ്ററിംഗ് സംഘത്തിനെതിരെ നടപടയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസമാണ് നേര്യമംഗലം റേഞ്ചിലെ വാളറ വനത്തില്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള കാറ്ററിംഗ് സംഘം മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞത്.

എന്നാല്‍ വനപാലകര്‍ കണ്ടെത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെകുറിച്ച് വിവരം ലഭിക്കുകയും കാറ്ററിംഗ് സംഘത്തെ തിരികെ വിളിച്ച് മാലിന്യം തിരിച്ചെടുപ്പികുയും ചെയ്യുകയായിരുന്നു, മൂവാറ്റുപുഴയിലെ വിവാഹ ചടങ്ങ് കഴിഞ്ഞു മടങ്ങിയ വാഹനമാണ് വാളറയില്‍ മാലിന്യം നിക്ഷേപിച്ചത്. ലഭ്യമായ തെളിവുകളിലൂടെ കാറ്ററിംഗ് സ്ഥാപനത്തെ കണ്ടെത്തുകയായിരുന്നു.

Waste

ഇവരെകൊണ്ടുതന്നെ മാലിന്യം തിരികെ എടുപ്പിക്കുകയും പിന്നീട് പഞ്ചായത്തില്‍ വിളിച്ചു വരുത്തി 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച ക്ലാസും നല്‍കിയതിനു ശേഷമാണ് കാറ്ററിംഗ് സംഘത്തെ തിരികെ അയച്ചത്. വിവാഹ വീട്ടിലെ ഉടമയെ വിളിച്ചും കാര്യങ്ങള്‍ ബോധിപ്പിച്ചു, പിഴ ഉറപ്പ് വരുത്തി മാലിന്യം നേര്യമംഗലം പാലം കടത്തി വിട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. വാളറ ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ചുമതലയുള്ള പി.വി.മുരളി, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വി. വി ജോയി, വി.എം. ഉണ്ണികൃഷ്ണന്‍, അരുണ്‍ രാജ്, ദിലീപ് ഖാന്‍ , ചാര്‍ലി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Idukki
English summary
Idukki Local News about waste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X