ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് കയ്യിലുണ്ടോ? ;ലെയ്ക്ക,ബ്രൂസി എന്നിവരെ ഭയക്കണം; കുത്തിയിരിക്കും;ഓടിയാൽ ഓടിച്ചിട്ട് പിടിക്കും

Google Oneindia Malayalam News

ഇടുക്കി: ജില്ലയിൽ നർകോട്ടിക് വിഭാഗം ഡോഗുകളിലൂടെ നടത്തുന്ന കഞ്ചാവ് പരിശോധനയിൽ മികച്ച പ്രതികരണം. ലെയ്ക്ക, ബ്രൂസ് എന്നീ രണ്ട് ഡോഗുകളുടെ സഹായത്തോടെ ആണ് വിഭാഗം കഞ്ചാവ് പ്രതികളെ കണ്ടു പിടിക്കുന്നത്.

ഇത്തരത്തിൽ 40 കഞ്ചാവ് കേസുകൾ ലെയ്ക്കയ്ക്കും ബ്രൂസിനും ചേർന്ന് കണ്ടെത്താൻ സാധിച്ചു എന്നാണ് റിപ്പോർട്ട്. കഞ്ചാവ് കയ്യിൽ ഉണ്ടെങ്കിൽ ഈ ഡോഗുകളെ ഭയക്കണം.

ഒട്ടും പ്രതീക്ഷിക്കാതെ ഇവർ മുന്നിൽ വന്ന് കുത്തി ഇരിക്കും. പ്രതികൾ ഓടി രക്ഷപ്പെടാൻ നോക്കിയാൽ കുരയ്ക്കുകയും ഓടിച്ചിട്ട് പിടിക്കുകയും ചെയ്യും.

1

ഇതാണ് ഈ ഡോഗുകളുടെ പ്രധാന രീതി. ജില്ലയിൽ മാത്രം 200 പുകയില ഉൽപ്പന്നങ്ങളും എം ഡി എം എ കേസുകളും പിടി കൂടാൻ കഴിഞ്ഞു. നിരവധി കേസുകൾ ആണ് 2 നായകളും ചേർന്ന് പിടി കൂടുന്നത്. മികച്ച പ്രവർത്തനത്തിന് ഡി ജി പിയുടെ ഗുഡ് സർവീസ് എൻട്രിയും ഇവർക്ക് ലഭിച്ചു. ഇത് കേരളത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ്. ഒട്ടും മുന്നറിയിപ്പ് ഇല്ലാതെ നിശാ പാർട്ടികളിൽ അടക്കം ഇവർ കയറി വരും എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപ് വാഗമണിൽ ഒരു റെയ്ഡ് നടന്നിരുന്നു. ഇതിൽ ലെയ്ക്കയുടെയും ബ്രൂസിയുടെയും സാന്നിധ്യം വളരെ ശ്രദ്ധേയം ആയിരുന്നു.

'വാനോളം പുകഴ്ത്തി, പിണറായിയ്ക്ക് സ്തുതി, അംഗീകരിക്കില്ല; പകരം നടപടി - കെവി തോമസിനെതിരെ കെ മുരളീധരൻ'വാനോളം പുകഴ്ത്തി, പിണറായിയ്ക്ക് സ്തുതി, അംഗീകരിക്കില്ല; പകരം നടപടി - കെവി തോമസിനെതിരെ കെ മുരളീധരൻ

2

ഇരുവരും ചേർന്ന് ഇവിടുന്ന് എം ഡി എം എ പിടി കൂടി. പൊലീസിനെ സഹായിക്കലാണ് പ്രധാന പരിപാടി. 2017 ഇന്തോ ടിബറ്റൻ പൊലീസിന്റെ പരിശീലനം ലഭിച്ചതാണ് ലെയ്ക്കയ്ക്ക്. എന്നാൽ 2016 തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം കിട്ടിയാണ് ബ്രൂസ് സർവ്വീസിൽ എത്തിയത്. ഇരുവരും ആണ് ഇപ്പോൾ ജില്ലാ പോലീസ് ഡോഗ് സ്ക്വാഡ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

3

നെടുംകണ്ടം, മൂന്നാർ, തൊടുപുഴ, കുമിളി, കമ്പംമെട്ട് എന്നിവ കേന്ദ്രീകരിച്ച് നിരവധി പരിശോധനകൾ ആണ് നടന്നിരുന്നത്. ഇവിടെ നടന്ന പരിശോധനയിൽ ഒരു ഗ്രാം മുതൽ നാലര കിലോ ഗ്രാം വരെ കഞ്ചാവ് പിടികൂടാൻ സാധിച്ചു. മികച്ച പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളം റേഞ്ചിലേക്ക് ഇരുവരെയും ഇടയ്ക്ക് പരിശോധനയ്ക്ക് വേണ്ടി അയക്കാറുണ്ട്. ട്രെയിൻ വഴി നിരവധി പേർ കഞ്ചാവ് കടത്ത് നടത്താറുണ്ട്. ഇത് കണ്ട് പിടിക്കുന്നതിലേക്ക് വേണ്ടി ആണ് ഇരുവരെയും എറണാകുളം റേഞ്ചിലേക്ക് പരിശോധനയ്ക്ക് വിടുന്നത്.

4

കഞ്ചാവ് കയ്യിലുള്ള ഒരാളെ കണ്ടാൽ ഇവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പ്രതിയുടെ മുന്നിൽ എത്തി കുത്തി ഇരിക്കും. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ വല്ലാത്ത രീതിയിൽ കുറയ്ക്കുകയും ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കും. ഇരുവരുടെയും സഹായം പൊലീസിന് ഏറെ ഗുണം ചെയ്യുകയാണ്. സംസ്ഥാനത്ത് പോലീസ് ജീവനക്കാർക്ക് ഇടയിൽ ഇരുവരും പ്രധാന ചർച്ചാ വിഷയം ആണ്.

കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

5

അതേസമയം, ലെയ്ക്കയുടെ ട്രെയ്നിങ് ചുമതല വഹിക്കുന്നത് എബിൻ ടി സുരേഷ്, ഡയസ് പി ജോസ് എന്നിവരാണ്. രഞ്ജിത് മോഹനും, ജെറി ജോർജ് എന്നിവരാണ് ബ്രൂസിന്റെ ട്രയ്നർമാർ. സംസ്ഥാന തലത്തിൽ മാത്രം ബ്രൂസിന് 2 തവണ മികച്ച നർകോട്ടിക് ഡോഗിനുള്ള ഗോൾഡ് മെഡൽ നേടാൻ കഴിഞ്ഞു. ലെയ്ക്കയക്ക് ഒരു തവണ ഗോൾഡ് മെഡൽ നേടി. ഹഷീഷ്, ഹഷീഷ് ഓയിൽ, കഞ്ചാവ്, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവ കണ്ടെത്തുന്ന പരിശീലനം ആണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്.

Idukki
English summary
idukki; narcotics department dog squad viral from kerala police department over testing Cannabis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X