• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓളവും തീരവും; മോഹൻലാൽ സിനിമയുടെ ഷൂട്ടിംങ് തൊമ്മൻകുത്തിൽ; മുഖം കാണിച്ച് വൈറലായി ഇവരും

Google Oneindia Malayalam News

ഇടുക്കി : സംവിധായകൻ പ്രിയദർശൻ നടൻ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഓളവും തീരവും എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനെക്കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ച വിഷയം. ഇടുക്കി തൊമ്മൻകുത്തിലെ ചപ്പാത്തിന് സമീപം നടന്ന ഷൂട്ടിംഗിൽ നാട്ടുകാരും ചെറുപ്പക്കാരും സാക്ഷികളായി.

തടികൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ നടൻ മോഹൻലാൽ പുഴയിലൂടെ എത്തുന്ന ദൃശ്യം ഇക്കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഈ സിനിമയിലെ ദൃശ്യത്തിൽ മോഹൻലാലിനൊപ്പം ഈ നാട്ടുകാരും മുഖം കാണിച്ചു. ആഴമുള്ള പുഴയിലേക്ക് ചാടാനും നീന്താനും വേണ്ടിയാണ് സിനിമ പ്രവർത്തകർ നാട്ടുകാരെ ക്ഷണിച്ചത്.

ഇവർക്ക് ഈ പുഴയുടെ ആഴവും ഒഴുക്കും കാണാപ്പാഠം... അതിനാൽ ഉറപ്പോടെ തന്നെ സിനിമാക്കാർക്ക് ക്ഷണിക്കുന്നതിനും മടിയില്ല... സിനിമാക്കാർ പറഞ്ഞത് പോലെ നീന്താനും ചാടാനും എളുപ്പമായി. തൊമ്മൻകുത്തിലെ ചപ്പാത്തി സമീപം നടന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ മഴ വെള്ളത്തിൽ ചങ്ങാടം തുഴഞ്ഞ് എത്തുന്ന മോഹൻലാൽ കാണികൾക്ക് അത്ഭുതമായിരുന്നു കഴിഞ്ഞ ദിവസം. കേരളം ആകെ ഈ ദൃശ്യങ്ങൾ ചർച്ചയാക്കി.. പിന്നീട് വൈറലായി ..

'അമ്മപ്പുഴയുടെ കൈകളിൽ...' എന്ന പാട്ടിനൊപ്പം ആണ് മോഹൻലാലിന്റെ ദൃശ്യങ്ങളും തൊമ്മൻകുത്തിലെ എന്ന സ്ഥലവും വൈറലായത്.. ഇപ്പോൾ മലയാളത്തിന്റെ സ്വന്തം നടൻ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും ഷൂട്ടിംഗ് ലൊക്കേഷനിൽ എത്താൻ കഴിഞ്ഞതിലും നേരിട്ട് നടനെ കാണാൻ സാധിച്ചതിലുമുളള ആഹ്ലാദത്തിലാണ് തൊമ്മൻകുത്തിലെ നിവാസികളായ ചെറുപ്പക്കാർ...

അജേഷ് അഗസ്റ്റിൻ, അമൽ കൃഷ്ണ, എം.കെ.രാജീവ്, സഹദേവൻ, ജോജി റോയി, അനീഷ് മോൻ ആന്റണി, നന്ദു രാമകൃഷ്ണൻ, പി.എം.ഷൈബു, ജോമോൻ ജോസഫ്, പി.എസ്.വിഷ്ണു എന്നിവരാണ് സിനിമാക്കാരുടെ ക്ഷണം സ്വീകരിച്ച് ഷൂട്ടിംഗിൽ സജീവമായി മാറിയത്. മറ്റു പല ഷൂട്ടിംഗിലും ഇവർ മുഖം കാണിച്ചിട്ടുണ്ട് എന്നാണ് വിവരം.

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?

വനംവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും അനുമതി ലഭിച്ചതിനുശേഷം ആണ് സിനിമയ്ക്ക് വേണ്ടി ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. സിനിമ തിരക്കുകൾക്കിടയിലും അനുമതി ലഭിച്ച ഉടൻ തന്നെ പുഴയിൽ ചാടി പരിചയമുള്ള കുറച്ചു പേരെ ഷൂട്ടിംഗിലേക്ക് ഉൾപ്പെടുത്താൻ ആവശ്യമാണെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.

'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര

ആവശ്യം പഞ്ചായത്തംഗം വിപിൻ അഗസ്റ്റിന് മുന്നിൽ എത്തിയ അവശ്യത്തിന് പിന്നാലെ ഇതിനുവേണ്ടിയുള്ള അന്വേഷണവും തുടങ്ങി. ഒടുവിൽ ചുറുചുറുക്കുള്ള കുറച്ചു ചെറുപ്പക്കാരെ സിനിമയ്ക്ക് വേണ്ടി ലഭിച്ചു. അതേസമയം, ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കുടയത്തൂർ, കാഞ്ഞാർ മേഖലകളിലാണ് ചിത്രീകരിക്കുന്നത്.

Idukki
English summary
idukki news: Actor Mohanlal's movie olavum theeravum; thommankuthu native's viral over shooting location
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X