Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കൂട്ടക്കൊല ശ്രമം; 6 വയസുകാരന്‍ കൊല്ലപ്പെട്ടു, മാതാവും മുത്തശ്ശിയും ആശുപത്രിയില്‍

ഇടുക്കി: പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് ബന്ധുവായ കുട്ടിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ശേഷം കുട്ടിയുടെ മാതാവിനെയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മാതാവിന്റെ അമ്മയെ ആക്രമിച്ചപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ്. ഉന്നത പോലീസ് ഓഫീസര്‍മാര്‍ വീട് സന്ദര്‍ശിച്ചു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നാണ് പ്രാഥമിക വിവരം.

p

ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം റിയാസ് മന്‍സിസില്‍ റിയാസിന്റെ മകന്‍ ഫത്താഹ് ആണ് കൊല്ലപ്പെട്ടത്. ഫത്താഹിന്റെ മാതാവ് സഫിയ, ഇവരുടെ മാതാവ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. രണ്ടുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സഫിയയുടെ സഹോദരിയുടെ ഭര്‍ത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. ഷാജഹാനും ഭാര്യയും തര്‍ക്കം കാരണം അകന്നുകഴിയുകയാണ്. ഇതിന് കാരണം സഫിയയും മാതാവുമാണ് എന്നാണ് ഷാജഹാന്‍ കരുതുന്നതത്രെ. തുടര്‍ന്നാണ് കുടുംബത്തെ ഇല്ലാതാക്കന്‍ പ്രതി തീരുമാനിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന അക്രമി ഫത്താഹിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി അവിടെ വച്ചുതന്നെ മരിച്ചു. സഫിയയുടെ തലയ്ക്കും ചുറ്റിക കൊണ്ടടിച്ചു. തൊട്ടടുത്ത് കിടന്നിരുന്ന സഫിയയുടെ മകള്‍ നിലവിളിച്ചോടി അടുത്തുള്ള വീട്ടുകാരോട് സംഭവം പറയുകയായിരുന്നു. ഇതിനിടെ ഷാജഹാന്‍ തൊട്ടടുത്ത വീട്ടിലുള്ള സഫിയയുടെ മാതാവിനെയും ചുറ്റിക കൊണ്ട് ആക്രമിച്ചു. ആളുകള്‍ ഓടിക്കൂടിയതോടെ ഷാജഹാന്‍ രക്ഷപ്പെട്ടു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍

ഇടുക്കി ബൈസണ്‍വാലിയിലെ 14കാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടി അടിമാലി ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതു പ്രകാരം രാജാക്കാട് പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പെരുമ്പാവൂരില്‍ വീട്ടുജോലി ചെയ്താണ് കുടുംബം ജീവിക്കുന്നത്. കൊവിഡിന് മുമ്പ് ഇവര്‍ക്കൊപ്പം മകളെയും കൊണ്ടുപോയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ ബൈസണ്‍വാലിയിലെ ബന്ധുവീട്ടിലാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ അക്രമം നടന്നത്. ഭയം കാരണം കുട്ടി ആരോടും പറഞ്ഞില്ല. പിന്നീട് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയും കുഞ്ഞും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ സംരക്ഷിത ഭവനത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+