ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവിടെ പെൺകുട്ടികളെ ചുറ്റിപറ്റിയാണ് ബൈക്ക് റേസിങ്; പരാതികൾ നിരവധി; വലിയ ശബ്ദമെന്ന് നാട്ടുകാർ

Google Oneindia Malayalam News

ഇടുക്കി : പുത്തൻ ബൈക്കുകളിൽ റേസിങ് പതിവാക്കുന്നതോടെ വണ്ണപ്പുറം നാട്ടുകാർക്കും യാത്രക്കാർക്കും ആശങ്ക വർധിക്കുന്നു. യുവാക്കളുടെ ബൈക്ക് റേസിങിൽ നിലവിൽ നിരവധി പരാതികളാണ് വണ്ണപ്പുറത്ത് നിന്നും ഉയരുന്നത്. വണ്ണപ്പുറം സ്കൂളിന് സമീപവും കാളിയാർ പള്ളി കവലയിലുമാണ് നിരവധി യുവാക്കളുടെ ബൈക്കിലുള്ള റേസിങ് അഭ്യാസം.

പെൺകുട്ടികൾക്ക് പിന്നാലെയും യുവാക്കൾ ബൈക്ക് റേസിങ് നടത്തുന്നതായി പരാതികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസം ട്രാഫിക് ഉപദേശക സമിതി യോഗം വണ്ണപ്പുറത്ത് ചേർന്നപ്പോൾ യുവാക്കളുടെ ബൈക്ക് റേസിങ് വിഷയം ചർച്ച ചെയ്യുകയായിരുന്നു.

id

ഈ യോഗത്തിൽ നിരവധി പരാതികളാണ് യുവാക്കൾക്ക് എതിരെ ഉയർന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വണ്ണപ്പുറത്ത് ബൈക്ക് റേസിങ് നടത്തിയ മൂന്നു യുവാക്കൾ പോലീസിന്റെ കെണിയിലാക്കുകയും കർശനമായ താക്കീത് നൽകി വിട്ടയക്കുകയും ആണ് ചെയ്തത്. ബൈക്കുകളിൽ എത്തുന്ന സംഘം വലിയ ശബ്ദത്തിൽ റോഡിലൂടെ കടന്നു പോകുന്നത് വഴി യാത്രക്കാർക്കും തടസ്സമാകുന്നു.

നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നു; കുസുമം ജോസഫ്

വിഷയത്തിൽ നടപടികൾ ആരംഭിച്ചതായാണ് എസ്ഐ കെ ജെ ജോബി പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ വണ്ണപ്പുറത്തും കാളിയാർ പള്ളി കവലയിലും ബൈക്ക് റേസിങ് നടത്തിയ യുവാക്കളെ കണ്ടെത്തുകയും ഉടൻ തന്നെ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

രേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലംരേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലം

ഇത്തരത്തിൽ ബൈക്ക് റേസിങ് നടത്തുന്ന ആളുകളുടെ ലൈസൻസ് റദ്ദാക്കാനാണ് നിലവിലെ തീരുമാനം. പിടിച്ചെടുക്കുന്ന ബൈക്കുകൾ കർശനമായ നിയമ നടപടികൾക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കും. അതേസമയം, സാമൂഹിക പ്രശ്നത്തിൽ മോട്ടോർ വാഹന വകുപ്പും കർശനം നടപടികൾ സ്വീകരിച്ച് രംഗത്തെത്തിയിരിക്കുയാണ്.

Idukki
English summary
Idukki: public people's has complained about youth bike racing in Vannappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X